| Saturday, 18th July 2020, 3:57 pm

'പ്രതിഭാഗം അഭിഭാഷകന്‍ ചെയ്യേണ്ട പണിയാണ് ഐ.ജി ശ്രീജിത്ത് ചെയ്യുന്നത്'; പാലത്തായി കേസില്‍ കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലത്തായി കേസ് അട്ടമറിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ രമ.

ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതരമായ ഒത്താശയാണ് ജാമ്യം നേടി പുറത്തിറങ്ങാന്‍ പ്രതി പത്മരാജന് സഹായമായതെന്ന് പരക്കെ ആക്ഷേപം വരുമ്പോള്‍ തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ മേധാവിയുടേത് എന്ന പേരില്‍ ഒരു വോയ്‌സ് ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും , ആ സംസാരം അദ്ദേഹത്തിന്റേതാണെങ്കില്‍ വിചാരണയും വിധിയും പൂര്‍ത്തിയാകാത്ത, അന്വേഷണത്തിലിരിക്കുന്ന ഒരു ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ ഇതുപോലെ വെളിപ്പെടുത്താന്‍ എങ്ങിനെയാണ് നിയമപരമായി കഴിയുകയെന്ന് ഐ.ജി ശ്രീജിത്ത് വിശദീകരിക്കേണ്ടതുണ്ടെന്നും കെ.കെ രമ പറഞ്ഞു.

മജിസ്ട്രേറ്റിന്റെ മുന്നില്‍ പീഡനത്തിനിരയായ കുഞ്ഞ് നല്‍കിയ 164 സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ വെളിപ്പെടുത്താന്‍ നിയമം താങ്കളെ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

പ്രതിഭാഗം അഭിഭാഷകന്‍ ചെയ്യേണ്ട പണി അന്വേഷണ ഉദ്യോഗസ്ഥന്‍ എടുക്കുന്നത് തീര്‍ച്ചയായും സംശയാസ്പദവും ദുരുപദിഷ്ടവും കുറ്റകരവുമാണ്.

പ്രതിയെ വെള്ളപൂശി രക്ഷിച്ചെടുക്കാന്‍ ബഹുമാനപ്പെട്ട ഐ.ജിക്ക് എന്താണിത്ര താല്‍പ്പര്യമെന്ന് കേരളത്തിന് നിര്‍ബന്ധമായും അറിയേണ്ടതുണ്ട്.
ക്രൈംബ്രാഞ്ച് ഐജിയുടെ പേരിലിറങ്ങിയ ഈ വോയ്‌സ് ക്ലിപ്പിനെ കുറിച്ച് ആഭ്യന്തരവകുപ്പ് ഭരണനേതൃത്വം അന്വേഷണ വിധേയമാക്കുക തന്നെ വേണമെന്നും കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാലത്തായി പീഢന കേസ് പുതിയ ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഈ കേസിലെ കുറ്റാരോപിതനായ പത്മരാജന് ജാമ്യം കിട്ടിയിരിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതരമായ ഒത്താശയാണ് ജാമ്യം നേടി പുറത്തിറങ്ങാന്‍ പ്രതിക്ക് സഹായമായതെന്ന് പരക്കെ ആക്ഷേപം വരുന്നു.

അതേസമയം തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ മേധാവിയുടേത് എന്ന പേരില്‍ ഒരു വോയ്‌സ് ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ആ സംസാരം അദ്ദേഹത്തിന്റേതാണെങ്കില്‍ വിചാരണയും വിധിയും പൂര്‍ത്തിയാകാത്ത, അന്വേഷണത്തിലിരിക്കുന്ന ഒരു ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ ഇതുപോലെ വെളിപ്പെടുത്താന്‍ എങ്ങിനെയാണ് നിയമപരമായി കഴിയുകയെന്ന് കൂടി ഐജി ശ്രീജിത്ത് വിശദീകരിക്കേണ്ടതുണ്ട്.

മജിസ്ട്രേറ്റിന്റെ മുന്നില്‍ പീഡനത്തിനിരയായ കുഞ്ഞ് നല്‍കിയ 164 സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ വെളിപ്പെടുത്താന്‍ നിയമം താങ്കളെ അനുവദിക്കുന്നുണ്ടോയെന്നെ അങ്ങ് വ്യക്തമാക്കേണ്ടതുണ്ട്. പ്രതിഭാഗം അഭിഭാഷകന്‍ ചെയ്യേണ്ട പണി അന്വേഷണ ഉദ്യോഗസ്ഥന്‍ എടുക്കുന്നത് തീര്‍ച്ചയായും സംശയാസ്പദവും ദുരുപദിഷ്ടവും കുറ്റകരവുമാണ്. പ്രതിയെ വെള്ളപൂശി രക്ഷിച്ചെടുക്കാന്‍ ബഹുമാനപ്പെട്ട ഐ.ജിക്ക് എന്താണിത്ര താല്‍പ്പര്യമെന്ന് കേരളത്തിന് നിര്‍ബന്ധമായും അറിയേണ്ടതുണ്ട്.

ക്രൈംബ്രാഞ്ച് ഐജിയുടെ പേരിലിറങ്ങിയഈ വോയ്‌സ് ക്ലിപ്പിനെ കുറിച്ച് ആഭ്യന്തരവകുപ്പ് ഭരണനേതൃത്വം അന്വേഷണ വിധേയമാക്കുക തന്നെ വേണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more