| Saturday, 30th August 2014, 3:43 pm

ടൈറ്റാനിയം: മുഖ്യമന്ത്രിക്ക് ഓര്‍മ്മ പിശകാണെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വയനാട്: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തിരുത്തി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍. കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വിദ്വേഷം കാരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാമചന്ദ്രന്‍ മാസ്റ്റര്‍ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

ടൈറ്റാനിയം അഴിമതിയില്‍ താനാണ് ആദ്യം പ്രസ്താവന നടത്തിയതെന്നും തനിക്കെതിരെയുള്ള അച്ചടക്ക നടപടിയുടെ പേരിലല്ല വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പാര്‍ട്ടി നടപടി എടുക്കുന്നതിന് മുമ്പാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തിയതെന്നും മുഖ്യമന്ത്രിക്ക് ഓര്‍മ്മ പിശകാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും ജനങ്ങള്‍ സത്യം മനസ്സിലാക്കാന്‍ വേണ്ടിയാണ് നിലപാട് വ്യക്തമാക്കുന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

We use cookies to give you the best possible experience. Learn more