| Thursday, 23rd May 2019, 2:38 pm

കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍: കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകരയില്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിട്ടതിനു പിന്നാലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ആര്‍.എം.പി നേതാവ് കെ.കെ രമ. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് കെ.കെ രമ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രമയുടെ പ്രതികരണം.

കെ.കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്:

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു…

കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍..

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.ജയരാജന്‍ 62ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് കെ.കെ രമയുടെ പ്രതികരണം വന്നിരിക്കുന്നത്. പി. ജയരാജനെതിരെ അക്രമരാഷ്ട്രീയം എന്ന ആരോപണം ആയുധമാക്കിയായിരുന്നു കോണ്‍ഗ്രസും ആര്‍.എം.പിയും പ്രചാരണം നടത്തിയത്.

വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയരാജന്റെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more