| Saturday, 10th March 2018, 10:55 pm

'ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കില്‍ എന്തിന് കൊന്നു?'; കോടിയേരിയോട് കെ.കെ. രമയുടെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ടമറുപടിയുമായി ആര്‍.എം.പി.ഐ നേതാവും ടി.പി ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചുവെങ്കില്‍ എന്തിനാണ് കൊന്നത് എന്ന് രമ ചോദിച്ചു. മനോരമ ന്യൂസിനോടാണ് രമ ഇക്കാര്യം പറഞ്ഞത്.

ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എം വിരുദ്ധനായിരുന്നില്ലെന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സി.പി.ഐ.എമ്മിനോട് അടുക്കാന്‍ ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നുവെന്നും നേരത്തേ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


Also Read: ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ കണ്ണില്ലാത്ത ക്രൂരത; യുവാവിന് തലയിണയായി നല്‍കിയത് അറ്റുവീണ സ്വന്തം പാദം (വീഡിയോ)


ടി.പിയുടെ കോണ്‍ഗ്രസ്സ്- ബി.ജെ.പി വിരുദ്ധനയങ്ങള്‍ ഇപ്പോള്‍ ആര്‍.എം.പിയില്‍ നിന്ന് നഷ്ടമായിരിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കൂടാരമായിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജെ.ഡി.യു നേതാവായ എം.പി വീരേന്ദ്രകുമാറിന്റെ നിലപാട് അംഗീകരിക്കപ്പെടെണ്ടതാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വീഡിയോ:

Latest Stories

We use cookies to give you the best possible experience. Learn more