നമ്മുടെ നാട്ടിലെ നിയമനിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും അസംബന്ധമായ ഒരു നിയമം ഇപ്പോള്‍ നിയമസഭ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളില്‍ തലവരി വാങ്ങിയ, വ്യാജരേഖ തയാറാക്കി മെറിറ്റുള്ള കുട്ടികളുടെ അവസരം അട്ടിമറിച്ച മാനേജ്മെന്റുകളെയും മെറിറ്റ് അട്ടിമറിച്ചു പ്രവേശനം നേടിയ കുട്ടികളെയും രക്ഷിക്കാന്‍ വേണ്ടി പണക്കാരുടെ പെട്ടി പിടുത്തക്കാരായി മാറിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, വേണമെങ്കില്‍ ഇടതുപക്ഷ മന്ത്രിസഭാ ഒന്നാകെയും നടത്തിയ നീചമായ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ചര്‍ച്ച ചെയ്യുകയും പാസാക്കാന്‍ ഇരിക്കുകയും ചെയ്യുന്ന ഈ ബില്‍. നിയമനിര്‍മ്മാണ പ്രക്രിയയെ മാത്രമല്ല, ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തിയ മുഴുവന്‍ സമരങ്ങളെയും വ്യഭിചരിച്ചുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ ഈ നിയമം അവതരിപ്പിച്ചിരിക്കുന്നത്.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചോ എന്ന് നോക്കേണ്ട, ആവശ്യമായ രേഖകള്‍ കൊടുത്തിരുന്നോ എന്ന് നോക്കേണ്ട, തലവരി വാങ്ങിയിരുന്നോ എന്ന് നോക്കേണ്ട….നിയമത്തിലെ വ്യവസ്ഥകള്‍ വായിച്ചു തലക്കടിക്കുന്നവരില്‍ ഇടതുപക്ഷക്കാരായ എന്റെ സുഹൃത്തുക്കളും കാണും എനിക്കുറപ്പാണ്.
ഞാന്‍ നിയമസഭയിലെ ഇടതു അംഗങ്ങളുടെ ലിസ്റ്റൊന്നു നോക്കി: ഈ സമരങ്ങളുടെ ഉല്പന്നങ്ങളായ പലരും അവിടെയുണ്ട്: ജെയിംസ് മാത്യു, എ പ്രദീപ്കുമാര്‍, ടി വി രാജേഷ്, ആര്‍ രാജേഷ്, എം സ്വരാജ്, എ എന്‍ ഷംസീര്‍…അധ്യക്ഷനായി പി ശ്രീരാമകൃഷ്ണന്‍ കൂടി വരുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും
വിവാദ മെഡിക്കല്‍പ്രവേശന ബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം മാത്രം; ബല്‍റാമിനെ തള്ളി ചെന്നിത്തലയും
പരമോന്നത കോടതിയുടെ ഉത്തരവിനും സൂപ്പര്‍വൈസറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനും സ്വന്തം ഓര്‍ഡിനന്‍സിനും മുകളില്‍ പറന്ന് സംസ്ഥാന സര്‍ക്കാര്‍; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി
അംഗമാകണമെങ്കില്‍പോലും അര്‍ഹത തെളിയിക്കേണ്ട കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ, കഠിനാധ്വാനം വഴിമാത്രം ലഭിക്കുന്ന ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരുന്നു അവര്‍ പാട്ടപ്പറമ്പില്‍ ഭിക്ഷയാചിക്കുന്നവരുടെ സ്വഭാവം കാണിക്കും. എന്തുകൊണ്ട് ഈ ബില്‍ എന്നു തമ്പ്രാനോട് ചോദിക്കാന്‍ അവര്‍ക്കാര്‍ക്കും നാവുപൊന്തില്ല. ഇത്രനാളും വിളിച്ച മുദ്രാവാക്യങ്ങള്‍ മുഴുവന്‍ വിഴുങ്ങി അവരൊക്കെ ഈ ബില്ലിന് കൈപൊക്കും. എന്നിട്ടു ഇറങ്ങിവന്നു നമ്മളോട് ആദര്‍ശം പറയും.
ഒരു യുഡിഎഫ് മന്ത്രിസഭ അവതരിപ്പിച്ചിരുന്നു എങ്കില്‍ കേരളം യുദ്ധക്കളമാകുമായിരുന്ന ഈ തോന്ന്യാസത്തിനു പ്രതിപക്ഷവും കൂട്ടുനില്‍ക്കുന്നു; മാധ്യമങ്ങള്‍ ഒന്നടങ്കം നിശ്ശബ്ദത പാലിയ്ക്കുന്നു എന്ന് വന്നാല്‍, ഇതാണ് കേരളം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നതിന്റെ കൊള്ളാവുന്ന ലക്ഷണം.
ഒരു കാര്യം പറയാം: ഈ ബില്ലോ, അതുണ്ടാക്കിവരുന്ന നിയമമോ, ആ നിയമത്തിന്റെ ബലത്തിലുണ്ടാക്കിയ മന്ത്രിസഭയുടെ ഉത്തരവോ കൊണ്ട് ഈ അശ്ലീല പരിപാടി വിജയത്തിലെത്തിക്കാന്‍ പിണറായി വിജയനും ശൈലജ ടീച്ചറും ഇനിയും വളരെ ബുദ്ധിമുട്ടേണ്ടിവരും.