'തള്ളിത്തള്ളി മൂന്നര കൊല്ലം എത്തിച്ചപ്പോള്‍ തള്ളിന്റെ സ്‌റ്റൈല്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ മോദിജി തീരുമാനിച്ചു; അങ്ങനെ കണ്ണന്താനത്തിനു ഫോണ്‍ വന്നു': പ്രതികരണവുമായി കെ.ജെ ജേക്കബ്
Daily News
'തള്ളിത്തള്ളി മൂന്നര കൊല്ലം എത്തിച്ചപ്പോള്‍ തള്ളിന്റെ സ്‌റ്റൈല്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ മോദിജി തീരുമാനിച്ചു; അങ്ങനെ കണ്ണന്താനത്തിനു ഫോണ്‍ വന്നു': പ്രതികരണവുമായി കെ.ജെ ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2017, 11:24 am

കോഴിക്കോട്: കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തെ പരിഹസിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.ജെ ജേക്കബ്. “തള്ളിത്തള്ളി മൂന്നര കൊല്ലം എത്തിച്ചപ്പോള്‍ തള്ളിന്റെ സ്‌റ്റൈല്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ മോദിജി തീരുമാനിച്ചു എന്ന് തോന്നുന്നു. അങ്ങനെ കണ്ണന്താനത്തിനു ഫോണ്‍ വന്നു”. എന്നായിരുന്നു ജേക്കബിന്റെ പ്രതികരണം.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഴയ ദല്‍ഹി ഡിമോളിഷനും കോട്ടയം സാക്ഷരതയുമൊക്കെ സഹായിച്ചിട്ടുണ്ടാകണമെന്നും കെ.ജെ ജേക്കബ് പറയുന്നു.

“കേരളത്തില്‍ ഒരു വോട്ടു കൂടുതല്‍ കിട്ടുന്ന കാര്യം കള. ഉള്ളത് പോകാതിരുന്നാല്‍ ലാഭ”മെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് തന്റെ പോസ്റ്റിലൂടെ.


Also Read:  മന്ത്രിസ്ഥാനം വെല്ലുവിളിയല്ല, മനുഷ്യനായി ജീവിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം


അതേസമയം, പുതുതായി സഭയിലെത്തുന്ന കണ്ണന്താനം ഉള്‍പ്പെടെയുള്ള ഒമ്പത് പേര്‍ സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദി മന്ത്രിസഭയുടെ മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്നു നടന്നത്.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് റാങ്ക് ലഭിക്കുക. ഇന്നു രാഷ്ട്രപതി ഭവനല്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മോദിസഭയിലേക്ക് കേരളത്തിന്റെ പ്രതിനിധിയെത്തുന്നത്.

നേരത്തെ മോദി അധികാരത്തിയതിനു പിന്നാലെ തന്നെ കേരളത്തിനു മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ആദ്യം കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജഗോപാല്‍ മന്ത്രിയാകുമെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് രാജഗോപാല്‍ എം.എല്‍.എയായശേഷം നടന്ന പുന:സംഘടനയില്‍ കുമ്മനത്തിന്റെ പേരുകകളായിരുന്നു ഉയര്‍ന്നു വന്നത്.