| Monday, 9th July 2018, 6:19 pm

Fault in Our Stars ഹിന്ദി റീമേക്ക് ഷൂട്ടിംഗ് ആരംഭിച്ചു; പോസ്റ്ററില്‍ രജനീകാന്ത് മുഖംമൂടിയുമായി സുശാന്ത് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ഹോളിവുഡ് ചിത്രം Fault in Our Stars ന്റെ ബോളിവുഡ് റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു.

“കിസി ഓര്‍ മാനി” എന്നു പേരിട്ടിരിക്കുന്ന ഹിന്ദി റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നായകനായ സുശാന്ത് സിങ് രജ്പുത് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ഒരു ബസിനു മുകളില്‍ തിരിഞ്ഞിരിക്കുന്ന നായകന്റെയും നായികയുടെയും ചിത്രവുമായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിരിക്കുന്നത്. നായകന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മുഖംമൂടിയുമണിഞ്ഞാണ് ഇരിക്കുന്നത്.


Read:  ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല; പുറത്താക്കാനുള്ള തീരുമാനം തത്രപ്പാടില്‍ എടുത്തതെന്നും മോഹന്‍ലാല്‍


ചിത്രത്തില്‍ രജനീകാന്ത് ആരാധകനായിട്ടാണ് സുശാന്തിന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. Fault in Our Stars എന്ന ഇംഗ്ലിഷ് നോവല്‍ അതെ പേരില്‍ തന്നെ 2014ല്‍ ഹോളിവുഡില്‍ ഇറങ്ങിയിരുന്നു.

ജോഷ് ബൂണ്‍ സംവിധാനം ചെയ്ത ചിത്രം ജനപ്രീതിയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. കാന്‍സര്‍ രോഗികളായ ഹേസല്‍ ഗ്രേസിന്റെയും അഗസ്റ്റസിന്റെയും പ്രണയകഥ കൗമാരക്കാരെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിച്ചിരുന്നു.

എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന “കിസി ഓര്‍ മാനി” സംവിധാനം ചെയ്യുന്നത് നവാഗതനായ മുകേഷ് ഛബ്രയാണ്. പുതുമുഖമായ സഞ്ജന സാംഗിയാണ് നായികയായെത്തുന്നത്.


Read:  ആക്രമിക്കപെട്ട നടി ഒരിക്കലും ദിലീപിനെതിരെ പരാതി നല്‍കിയിട്ടില്ല; എ.എം.എം.എ ഒരിക്കലും സ്ത്രീവിരുദ്ധമല്ല- മോഹന്‍ലാല്‍


ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങുന്ന സിനിമയുടെ ചിത്രീകരണം ജംഷഡ്പൂരില്‍ ആരംഭിച്ചു. തന്റെ കഥ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സിനിമയായി വരുന്നത് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നായിരുന്നു Fault in Our Stars രചയിതാവ് ജോഷ് ഗ്രീനിന്റെ പ്രതികരണം

Latest Stories

We use cookies to give you the best possible experience. Learn more