കണ്ണൂര്‍: കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ലക്ഷ്യംവെക്കുന്നത് സി.പി.ഐ.എമ്മിനെ തകര്‍ക്കലാണെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
“”കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് ചിലരുടെ ശ്രമം. അത് ആര് വിചാരിച്ചാലും സി.പി.ഐ.എം അനുവദിക്കില്ല. സി.പി.ഐ.എമ്മിനെ തകര്‍ക്കാനാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നത്. കീഴാറ്റൂരില്‍ പ്രശ്നങ്ങള്‍ ഉളളവരുമായി തുറന്ന ചര്‍ച്ചയ്ക്ക് സി.പി.ഐ.എം തയ്യാറാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കും,”” കോടിയേരി പറഞ്ഞു.
Also Read: ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് രാജിവെച്ചു
എന്നാല്‍, വയല്‍കിളികളെന്ന് കോടിയേരി സംസാരത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ദേശീയപാത ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാനുളള ശ്രമങ്ങള്‍ക്കെതിരായാണ് വയല്‍ക്കിളികള്‍ സമരം ചെയ്തത്. ബി.ജെ.പി, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും സമരത്തെ പിന്തുണച്ചിരുന്നു.
സി.പി.ഐ.എമ്മിന് ഏറെ സ്വാധീനമുളള പ്രദേശമാണ് കീഴാറ്റൂര്‍. അത്തരമൊരിടത്ത്, നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സമരരംഗത്തുളളതെന്ന് കാട്ടി സമരക്കാരെ തുറന്നെതിര്‍ത്ത് പദ്ധതിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു.
Watch DoolNews: