| Friday, 27th December 2019, 11:05 pm

കിഴക്കമ്പലം ട്വന്റി-ട്വന്റി ഭരണസമിതിയില്‍ പിളര്‍പ്പ്; അവിശ്വാസ പ്രമേയത്തിന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിഴക്കമ്പലം: എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി-ട്വന്റി ഭരണസമിതിയില്‍ ഭിന്നത. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതില്‍ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചര്‍ച്ചക്കെടുക്കും. അന്ന് അതില്‍ പങ്കെടുക്കാന്‍ സംരക്ഷണം വേണമെന്നാണ് ഹര്‍ജി.

ഡിസംബര്‍ 31ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസാണ് വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കിറ്റക്‌സ് കമ്പനിയുടെ പിന്‍ബലത്തോടെ ട്വന്റി ട്വന്റി സംഘടന മത്സരത്തിനിറങ്ങിയതും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more