യു.ഡി.എഫിന്റെ കുത്തകയായിരുന്ന പഞ്ചായത്തിലാണ് മുന്നണിക്ക് ഇത്തരത്തിലൊരു ക്ഷീണം സംഭവിച്ചിരിക്കുന്നത്.
കേരള ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തള്ളി ഒരു കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ ഇത്രവലിയ വിജയം നേടുന്നത്. 90.5% പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.
സാബു എം. ജേക്കബ്, ബോബി എം. ജേക്കബ് എന്നീ യുവാക്കളാണ് കിഴക്കമ്പലത്ത് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.
പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ കിറ്റക്‌സിന്റെ ഡൈയിങ് യൂണിറ്റിന് കിഴക്കമ്പലം പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കമ്പനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നിട്ടിറങ്ങിയത്.
ലൈസന്‍സ് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുവേണ്ടി കിറ്റെക്‌സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയം വരെയെത്തിയത്.
ട്വന്റി20 കിഴക്കമ്പലം എന്നത് കിറ്റെക്‌സിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഗ്രൂപ്പാണ്. ഈ ഗ്രൂപ്പ് തന്നെയാണ് തെരഞ്ഞെടുപ്പിനും രംഗത്തിറങ്ങിയത്.