കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഡിറ്റ് നടത്തുന്നതായിനായി സി.എ.ജിക്ക് അനുമതി നിഷേധിച്ചത് സര്‍ക്കാരിന്റെ ഓഹരി 50 ശതമാനത്തില്‍ താഴെയാണെന്ന് കാണിച്ച്. എന്നാല്‍ നിലവില്‍ കിയാലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഓഹരി വിഹിതം 35 ശതമാനമാണെങ്കിലും ഇത് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന് വേണ്ടി തുടക്കത്തില്‍ ഏറ്റെടുത്ത നല്‍കിയ ഭുമിയുടെ വില ഓഹരിയായി നല്‍കിയ കണക്കാണ്.
അതേസമയം സര്‍ക്കാര്‍ ഇതിനും പുറമെയും കിയാലിന് ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. പക്ഷെ ഈ ഭൂമി സര്‍ക്കാരിന്റെ ഓഹരിയായി മാറ്റിയിട്ടില്ല. വലിയ തുകക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തുച്ഛമായ തുകക്ക് ദീര്‍ഘകാലത്തേക്ക് കിയാലിന് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സെന്റിന് 8 ലക്ഷം രൂപ വരെ നല്‍കിയാണ് ഒടുവില്‍ കിയാലിന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയത്. ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ തുകയും കണക്കാക്കി ഓഹരിയായി മാറ്റിയിരുന്നുവെങ്കില്‍ കിയാലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പകുതിയിലും കൂടുതല്‍ വരുമായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ, പൊതുമേഖലാ എണ്ണ കമ്പനി ഭാരത് പെട്രോളിയം എന്നിവയ്ക്ക് കണ്ണൂര്‍ വിമാനകമ്പനിയിലെ ഓഹരി വിഹിതം 32 ശതമാനം വരും. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ 35 ശതമാനം കൂടി വരുമ്പോള്‍ മൊത്തം സര്‍ക്കാര്‍ മുതല്‍ മുടക്ക് 65 ശതമാനത്തില്‍ മുകളില്‍ വരും. അതിനാല്‍ തന്നെ ഇത് സി.എ.ജി ഓഡിറ്റിന് വിധേയമാക്കേണ്ടതുണ്ട്. 2016 വര്‍ഷം വരെ കിയാല്‍ സി.എ.ജി ഓഡിറ്റിന് വിധേയവുമാണ്. 2017 ജൂണിലാണ് സി.എ.ജി ഓഡിറ്റിന് അനുമതി നിഷേധിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ