| Sunday, 18th February 2024, 4:29 pm

ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-ട്വന്റിയില്‍ കിവീസിന് ഇരട്ടത്തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്ക് എതിരെയുള്ള ന്യൂസിലാന്‍ഡിന്റെ മൂന്ന് ടി ട്വന്റി മത്സര പരമ്പര വരാനിരിക്കുകയാണ്.
ആദ്യ മത്സരം ഫെബ്രുവരി 21ന് വെല്ലിങ്ടണ്‍ റീജിയേണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രണ്ടും മൂന്നും മത്സരം ഫെബ്രുവരി 23, 25 തിയ്യതിയില്‍ ഈഡണ്‍ പാര്‍ക്കിലാണ് നടക്കുന്നത്.

എന്നാല്‍ മത്സരത്തിന് മുമ്പേ ന്യൂസിലാന്‍ഡിന് ഇരട്ടത്തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. കിവീസ് താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ഇതോടെ മാറ്റ് ഹെന്‍ട്രിക്കും ടിം സെയ്‌ഫെര്‍ട്ടിനും പരമ്പര നഷ്ടമാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹാമില്‍ടണില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ നടുവേദനയെ തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രി പുറത്തായിരുന്നു. താരം ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് വേണ്ടി വിശ്രമത്തിലാണ്.

മറുവശത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സെയ്‌ഫെര്‍ട്ട് നോര്‍ത്ത് ഡിസ്ട്രിക്ടുകളും ആയുള്ള പരിശീലന സെക്ഷനില്‍ പരിക്ക് സംഭവിച്ചതിനെ തുടര്‍ന്നാണ് പിന്മാറിയത്.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും പരിക്ക് മൂലം പുറത്തായിരുന്നു.
ഐ.സി.സിയുടെ 2024 ടി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇരു ടീമുകള്‍ക്കും പരമ്പര നിര്‍ണായക തയ്യാറെടുപ്പിനുള്ള അവസരമാണ്.

ന്യൂസിലന്‍ഡിന്റെ ടി-20 ഐ ടീം:

മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട് (ഗെയിം 2, 3), മാര്‍ക്ക് ചാപ്മാന്‍, ജോഷ് ക്ലാര്‍ക്സണ്‍, ഡെവണ്‍ കോണ്‍വേ (വിക്കറ്റ്), ലോക്കി ഫെര്‍ഗൂസണ്‍, ആദം മില്‍നെ, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര, ബെന്‍സിയേഴ്സ് , ഇഷ് സോധി, ടിം സൗത്തി (ഗെയിം 1 ന്), വില്‍ യംഗ്

ഓസ്ട്രേലിയയുടെ ടി-20 ഐ ടീം:

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാമ്പ, ആരോണ്‍ ഹാര്‍ഡി

Content Highlight: Kiwis get a double blow in the T20 against Australia

We use cookies to give you the best possible experience. Learn more