ലോകത്താകമാനമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സീരീസാണ് എച്ച്.ബി.ഒയിലെ ഗെയിം ഓഫ് ത്രോണ്‍സ്. സസ്‌പെന്‍സുകളും അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, ഫാന്റസിയും ത്രില്ലുമെല്ലാം നിറഞ്ഞു നിന്ന് സീരീസിന് നിരവധി ആരാധകരാണ്. സീസണ്‍ അവസാനിച്ച് ഏറെ നാളായെങ്കിലും ഇപ്പോഴും ആരാധകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന സീരീസ് കൂടിയാണ് ഗെയിം ഓഫ് ത്രോണ്‍സ്.
അതേസമയം ഗെയിം ഓഫ് ത്രോണ്‍സിന്റ അവസാന ഭാഗങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഒരു ത്രില്ലര്‍ മൂവിയെ വെല്ലുന്ന സീരിസിന് നല്‍കാവുന്ന ഏറ്റവും മികച്ച ക്ലൈമാക്‌സ് തന്നെയാണ് സീരിസിന് എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോള്‍ സീരിസിന്റെ ക്ലൈമാക്‌സില്‍ നടന്ന ചില തിരുത്തലുകളെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായ ജോണ്‍ സ്‌നോയെ അവതരിപ്പിച്ച കിറ്റ് ഹാരിങ്ടണ്‍. തന്നോട് പറഞ്ഞതു പ്രകാരമല്ല സീരീസിന്റെ പര്യവസാനം എന്നാണ് കിറ്റ് ഹാരിങ്ടണ്‍ പറയുന്നത്.
നെറ്റ് കിങ്ങിനെ കൊല്ലുന്നതുമായ ബന്ധപ്പെട്ട രംഗങ്ങള്‍ തന്നോട് പറഞ്ഞത് പ്രകാരമല്ല നടന്നതെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടറായ വില്ല്യംസുമായുള്ള അഭിമുഖത്തിലാണ് ഹാരിങ്ടണ്‍ തുറന്നു പറഞ്ഞത്. സ്‌ക്രിപ്റ്റ് വായിച്ച് താനല്ല ആ നിര്‍ണായക രംഗം ചെയ്യേണ്ടത് എന്നറിഞ്ഞപ്പോള്‍ ചിരിയാണ് വന്നതെന്നും, താനല്ലെങ്കിലും തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണല്ലോ എന്ന് ചിന്തിച്ചുവെന്നും കിറ്റ് ഹാരിങ്ടണ്‍ പറഞ്ഞു.
അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിര്‍മിച്ച ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്.
സാങ്കല്‍പിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പരമ്പര പ്രധാനമായും മൂന്നു പ്രമേയങ്ങളുമായാണ് പുരോഗമിക്കുന്നത്.
വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാന്‍ ശക്തരായ രാജകുടുംബങ്ങള്‍ തമ്മിലുള്ള മത്സരമാണ് ഒന്ന്. സിംഹാസനത്തില്‍ നിന്ന് നിഷ്‌കാസാതനായ മുന്‍ രാജാവിന്റെ പിന്‍ഗാമികള്‍ സിംഹാസനം വീണ്ടെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആണ് രണ്ടാമത്തെ പ്രമേയം. വെസ്റ്ററോസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്ക് നിന്ന് ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുമാണ് മൂന്നാമത്തെ പ്രമേയം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kit Harrington apparently was told game of thrones would end differently