കേരളത്തിന് കിറ്റെത്തി; ഇനി കൊവിഡ് പരിശോധനകള്‍ അതിവേഗം
COVID-19
കേരളത്തിന് കിറ്റെത്തി; ഇനി കൊവിഡ് പരിശോധനകള്‍ അതിവേഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2020, 6:49 pm

തിരുവനന്തപുരം: സംസ്ഥാനത്തിനായുള്ള കൊറോണ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര മണിക്കൂര്‍ മാത്രമാണ് ടെസ്റ്റ് റിസള്‍ട്ടിനുള്ള സമയം. സംസ്ഥാനത്ത് എത്തിയ കിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി.

ശശി തരൂര്‍ എം.പിയുടെ ഫണ്ടില്‍നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ സംസ്ഥാനത്തേക്കെത്തിച്ചത്. ബാക്കി രണ്ടായിരം കിറ്റുകള്‍ തിങ്കളാഴ്ച എത്തും. ഐ.സി.എം.ആര്‍ അംഗീകാരമുള്ള പൂനെയിലെ മൈലാബാണ് കിറ്റുകള്‍ തയ്യാറാക്കിയത്.

നിലവില്‍ ആറം ഏഴും മണിക്കൂര്‍ വരെയാണ് പിരശോധനാ ഫലം വരുന്നതിനായി കാത്തിരിക്കേണ്ടിവരുന്നത്. ഫലം വേഗത്തില്‍ ലഭ്യമാകുന്നതോടം സമൂഹവ്യാപനമടക്കമുള്ളവ കണ്ടെത്താനാവും.