Advertisement
Daily News
പ്രതിഷേധങ്ങളെ തൃണവല്‍കരിച്ചുകൊണ്ട് ചുംബനസമരം നടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 02, 12:04 pm
Sunday, 2nd November 2014, 5:34 pm

MORAL കൊച്ചി: എസ്.ഡി.പി.ഐ, ആര്‍.എസ.എസ് ,എസ്.വൈ.എസ് ശിവസേന എന്നീ സംഘടനകളുടെ പ്രതിഷേധങ്ങളെ തൃണവല്‍കരിച്ചുകൊണ്ട് കിസ് ഓഫ് ലവ് സമരാനുകൂലികള്‍ ചുംബന സമരത്തില്‍ പങ്കാളികളായി.

ചുംബനസമരം നടക്കുനന്നിതിനോടനുബന്ധിച്ച് മറൈന്‍ഡ്രൈവില്‍ വന്‍ സംഘര്‍ഷമാണ് വിവിധ സംഘടനകള്‍ അഴിച്ചു വിട്ടത്. എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെയാണ് ചുംബന സമരം കാണാനെത്തിയവരും ലോ കോളേജ് വിദ്യാര്‍ത്ഥികളും ചുംബനസമരത്തില്‍ പങ്കു ചേര്‍ന്നത്.

അതേസമയം മഹാരാജാസ് കോളേജിനു മുന്നില്‍ നിന്നും പ്രകടനവുമായെത്തിയ ചുംബന സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ജനത്തൂട്ടത്തിനു നേരെ ലാത്തിച്ചാര്‍ജ്ജ് അഴിച്ചു വിടുകയും ചെയ്തു.

ചുംബനസമര വേദിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കെ.എസ്.യു പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായിരുന്നു. ചുംബന സമര വേദിയിലെത്തിയവര്‍ക്കു നേരെ ഭീഷണിയുമായാണ് ഇവര്‍ മറൈന്‍ഡ്രൈവില്‍ എത്തിയത്.

രാവിലെ മുതല്‍ തന്നെ പ്രായമായവരും യുവാക്കളും കുടുംബത്തോടൊപ്പം എത്തിയവരും അടക്കമുള്ളവരുടെ വന്‍ തിരക്കാണ് മറൈന്‍ഡ്രൈവില്‍ ഉണ്ടായിരുന്നത്.