കോഴിക്കോട്: കോഴിക്കോട് ചുംബനസമരക്കാരും ഹനുമാന്‍ സേന പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
സവര്‍ണഫാസിസത്തിനെതിരേ ചുംബനത്തെരുവ് എന്ന പ്രഖ്യാപനവുമായി രാവിലെ ഒമ്പതുമണിക്ക് തന്നെ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണര്‍ പരിസരത്ത്് ചുംബനസമരക്കാര്‍ എത്തിയിരുന്നു. ഇവര്‍ക്ക് മുന്‍പേ സ്ഥലത്ത് ഹനുമാന്‍ സേനയും നിലയുറപ്പിച്ചിരുന്നു. വടികളുമായി ആക്രമണത്തിന് തയ്യാറെടുത്ത് തന്നെയായിരുന്നു ഹനുമാന്‍ സേന എത്തിയത്. സമാനമായ വലിയ വടികളില്‍ കൊടിയേന്തി ചുംബനസമരക്കാരും എത്തി.
തുടര്‍ന്ന് ഹനുമാന്‍ സേന പ്രവര്‍ത്തകരും ചുംബനസമരക്കാരും തമ്മില്‍ വാക്കേറ്റവും അടിപിടിയും ആരംഭിച്ചു. ഇതോടെ പോലീസ് ലാത്തിവീശിയും ബലംപ്രയോഗിച്ചും ഇരുകൂട്ടരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാഖി, സാന്ദ്ര നസീബ, സ്വപ്‌നേഷ് ബാബു തുടങ്ങിയ ചുംബനസമരപ്രവര്‍ത്തര്‍ക്ക് സംഭവത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്.
ഞാറ്റുവേല സംഘടനയിലെ കവിയും ഭിന്നശേഷിയുമുള്ള അജിത് പച്ചനാടന്‍ എന്നയാളെ ഹനുമാന്‍ സേനയിലെ ചിലര്‍ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു ഹനുമാന്‍സേന.
കോഴിക്കോട് സാംസ്‌ക്കാരിക നഗരമാണെന്നും അവിടെ ഇത്തരത്തിലുള്ള ചുംബനസമരപരിപാടികള്‍ നടക്കില്ലെന്നും ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു
അതേസമയം കസബ സ്‌റ്റേഷനില്‍ എത്തിയ മാധ്യമപ്രവര്‍ത്തകനായ അനീബിനും പോലീസ് മര്‍ദ്ദനമേറ്റതായി ഇവര്‍ പറഞ്ഞു.
സവര്‍ണ ഫാസിസത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തി ഞാറ്റുവേല എന്ന സംഘടനയാണ് ചുംബനതെരുവ് സംഘടിപ്പിച്ചത്.
ചുംബനതെരുവിനെതിരെ രംഗത്തെത്തുമെന്ന് നേരത്തെ തന്നെ ഹനുമാന്‍ സേന വ്യക്തമാക്കിയിരുന്നു.
ആദ്യതവണത്തെ ചുംബനസമരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചാണു ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘം പ്രതിഷേധത്തിനൊരുങ്ങിയത്.
ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങുകളുടെ ഭാഗമായാണ് ചുംബനസമരം കോഴിക്കോട് സംഘടിപ്പിച്ചിരുന്നത്.
കൊച്ചിയില്‍ പ്രതീകാത്മകമായി നടത്തിയ കെട്ടുതാലി ചുട്ടരിക്കല്‍ സമരത്തിന്റെ തുടര്‍ച്ചയായി കെട്ടുതാലി അറുത്തെറിഞ്ഞാണു ഇന്നത്തെ സമരം.
പരിപാടി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതുമുതല്‍ വ്യാപക എതിര്‍പ്പുകളുയരുന്നുണ്ട്. പരിപാടിക്കുനേരേ ബോംബെറിയുമെന്ന് ഹനുമാന്‍സേനയുടെ ഭീഷണി ഉണ്ടായിരുന്നതായി ഞാറ്റുവേല സംഘാടകര്‍ ആരോപിച്ചു.
പ്രതിഷേധ പരിപാടിയ്ക്കിടെ അറസ്റ്റിലായ തേജസ് ലേഖകന്ത അനീബിനെ റിമാന്റ് ചെയ്തു. പോലീസിനെ ആക്രമിച്ചെന്നാരോപിച്ചാണ് അനീബിനെ അറസ്റ്റു ചെയ്തത്.
അതിനിടെ അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക , മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മുന്നില്‍വെച്ച് സ്ത്രീകളെ മഫ്തിയിലെത്തിയ പോലീസ് മര്‍ദിക്കുന്നതുകണ്ടാണ് അനീബ് ഇടപെട്ടത്. ഇതേത്തുടര്‍ന്നാണ് കര്‍ത്തവ്യനിര്‍വഹണത്തിന് തടസ്സം നിന്നെന്ന് ആരോപിച്ച് അീബിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.