| Tuesday, 2nd August 2016, 10:20 pm

കിസ്മത് അതീവ സാധാരണമായ ഒരു അസാധാരണ സിനിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രമേയം കൊണ്ടും അവതരണം കൊണ്ടും കാസ്റ്റിങ് രീതിയിലെ സവിശേഷതയാലും “കിസ്മത് ” തികച്ചും വേറിട്ടൊരു സിനിമയാകുന്നു. ഒരു പോലീസ് സ്‌റ്റേഷന്‍ പാശ്ചാത്തലമാക്കി ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥ പറയുന്ന “കിസ്മത് ” അതോടൊപ്പം സാമൂഹിക നീതി എന്ന മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത പ്രധാന രാഷ്ട്രീയവും പറയുന്നു. അതും ഇന്നേ വരെ മലയാള സിനിമയില്‍ കാണാത്ത വിധം.



| ഫിലിം റിവ്യൂ: നാസര്‍ മാലിക് |


പ്രമേയം കൊണ്ടും അവതരണം കൊണ്ടും കാസ്റ്റിങ് രീതിയിലെ സവിശേഷതയാലും “കിസ്മത് ” തികച്ചും വേറിട്ടൊരു സിനിമയാകുന്നു. ഒരു പോലീസ് സ്‌റ്റേഷന്‍ പാശ്ചാത്തലമാക്കി ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥ പറയുന്ന “കിസ്മത് ” അതോടൊപ്പം സാമൂഹിക നീതി എന്ന മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത പ്രധാന രാഷ്ട്രീയവും പറയുന്നു. അതും ഇന്നേ വരെ മലയാള സിനിമയില്‍ കാണാത്ത വിധം.

സിനിമക്ക് വേണ്ടി ഒരു കഥാപാത്രത്തേയും സംവിധായകന്‍ സൃഷ്ടിക്കുന്നില്ല. പകരം സമൂഹത്തില്‍ നിന്നും  അഭ്രപാളികളിലേക്ക് ചില അരിക് ചേര്‍ക്കപെട്ടവരുടെ  ജീവിതങ്ങള്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്. അത്രത്തോളം റിയലിസ്റ്റിക് തലത്തില്‍ നിന്നുകൊണ്ടാണ് സംവിധായകന്‍ ഷാനവാസ് കെ ബാവകുട്ടി ചിത്രം ഒരുക്കിയിരിക്കുന്നത്

ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തിനായി പോലീസ് സംരക്ഷണം തേടി പോവുന്ന “ഇര്‍ഫാനെയും (ഷൈന്‍ നിഗം) അനിതയെയും (ശ്രുതി മേനോന്‍) കേന്ദ്രീകരിച്ചാണ് സിനിമ ഉടനീളം പുരോഗമിക്കുന്നതെങ്കിലും  കഥാ പാശ്ചാത്തലത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് തന്നെ മറ്റു പല കഥാപാത്രങ്ങളിലൂടെയും സാമൂഹിക നീതിയിലെ അധാര്‍മ്മിക രാഷ്ട്രീയത്തെയും പൊതുബോധത്തെയും വളരെ കൃതമായി നിര്‍വ്വചിക്കുവാന്‍ സംവിധായകന് കഴിഞ്ഞു എന്നതാണ് കിസ്മത്ത് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇരുത്തം വന്ന ഒരു സംവിധായകനെ പോലെ ഒരു ഘട്ടത്തില്‍ പോലും ആ സവിശേഷത ചോര്‍ന്ന് പോവാതെ സിനിമയില്‍ ആദ്യാവസാനം വരെ നില നിര്‍ത്താന്‍ കഴിഞ്ഞുവെന്നത് പ്രശംസനീയമാണ്.


വര്‍ത്തമാന രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ടതിന്. ഇത് വരെ നില നിന്ന മലയാള സിനിമയിലെ പൊലീസ് സംസ്‌കാരത്തിന് അപാവാദമാണ് കിസ്മത്തിലെ പോലീസ് സ്‌റ്റേഷന്‍.ഇത്തരം അലിഖിതമായ സവര്‍ണ്ണ നിയമ വ്യവസ്ഥകള്‍ കൊണ്ട് പലരും നീതിക്കും ന്യായത്തിനും അതീതമായി രക്ഷപ്പെടുന്ന അതെ സമയം തന്നെയാണ് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന പല സാധാരണക്കാരും പോലീസ് ഭീകരതയുടെ ഇരയാവുന്നത്.


മദ്യപിച്ച് കലഹമുണ്ടാക്കി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളെ പൊലീസുകാരന്‍ ജാതിയുടെ മേന്മ പറഞ്ഞു കൊണ്ട് സാരോപദേശം നല്‍കി വിട്ടയക്കുന്ന അധികാര തലത്തിലെ സവര്‍ണ്ണ ഫ്യൂഡല്‍ വ്യവസ്ഥയെ മുതല്‍ സമൂഹത്തിലെ ജാതി മത ഭേദമന്യെ നിലനില്‍ക്കുന്ന സവര്‍ണ്ണ അവബോധത്തെ വരെ ചിത്രം ഇഴകീറി രേഖപ്പെടുത്തുണ്ട്. തന്റെ ജാതിയുടെ മേന്മ കൊണ്ടാണ് തന്നെ വിട്ടയച്ചതെന്നും അല്ലാതെ നീ ജാമ്യത്തില്‍ എടുക്കാന്‍ വന്നത് കൊണ്ടല്ല എന്നും മകനെ ഉദ്ദേശിച്ചുള്ള ആരോടെന്നില്ലാത്ത കഥാപാത്രത്തിന്റെ സംഭാഷണം നീതി ന്യായ വ്യവസ്ഥക്ക് എതിരെയുള്ള സവര്‍ണ്ണ ഫ്യുഡലിസത്തിന്റെ കൊഞ്ഞനം കുത്തലായാണ് പ്രേക്ഷകരില്‍ അനുഭവപ്പെടുക.

വര്‍ത്തമാന രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ടതിന്. ഇത് വരെ നില നിന്ന മലയാള സിനിമയിലെ പൊലീസ് സംസ്‌കാരത്തിന് അപാവാദമാണ് കിസ്മത്തിലെ പോലീസ് സ്‌റ്റേഷന്‍. ഇത്തരം അലിഖിതമായ സവര്‍ണ്ണ നിയമ വ്യവസ്ഥകള്‍ കൊണ്ട് പലരും നീതിക്കും ന്യായത്തിനും അതീതമായി രക്ഷപ്പെടുന്ന അതെ സമയം തന്നെയാണ് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന പല സാധാരണക്കാരും പോലീസ് ഭീകരതയുടെ ഇരയാവുന്നത്. അന്യസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശി തൊട്ട് സസ്‌പെന്‍ഷനില്‍ നിന്ന് പൊലീസുകാരനെ രക്ഷിക്കുവാന്‍ ഇരയാക്കപ്പെടുന്ന സാധാരണക്കാരനായ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ വരെയുണ്ട് ഇരകളുടെ ഗണത്തില്‍.

അടുത്തപേജില്‍ തുടരുന്നു


മലബാറിന്റെ തനിമ ഒട്ടും ചോരാതെ പൊന്നാനി ഭാഷ ഉപയോഗിക്കുന്നതിലും പ്രാദേശിക പാശ്ചാത്തലം ഭംഗിയായി ഒരുക്കിയ രീതി കൊണ്ടും മലയാള സിനിമ ഇത് വരെ കാണാത്ത പുതുമ ദര്‍ശ്ശിക്കാന്‍ കഴിയും ചിത്രത്തില്‍. ഷൈന്‍ നിഗവും ശ്രുതി മേനോനും തങ്ങളുടെ അഭിനയ പാടവം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു.



ഇവിടെയെല്ലാം നടത്തിയ കാസ്റ്റിങ് രീതി സംവിധാന മികവിന്റെ എടുത്ത് പറയേണ്ട പ്രത്യകതകളില്‍ ഒന്നാണ്. ഇരയാക്കപ്പെടുന്നവരുടെയും അന്യായമായി രക്ഷപ്പെടുന്നവരുടെയും നേര്‍ചിത്രങ്ങള്‍ കണ്ട് കൊണ്ട് ” എന്തൊക്കയാ ഇവിടെ നടക്കുന്നത്? ഇവിടെ വരേണ്ടായിരുന്നുവെന്ന അനിതയുടെ ആകുലത നിറഞ്ഞ ഇര്‍ഫാനോടുള്ള ചെറിയ സംഭാഷണത്തിലൂടെ തന്നെ ചിത്രത്തിന്റെ രാഷ്ട്രീയ വശം കേന്ദ്ര കഥാപാത്രങ്ങളിലേക്ക് അതി മനോഹരമായി സംവിധായകന്‍ തിരികെ എത്തിക്കുന്നു. ഇര്‍ഫാനും അനിതയും അവിടെ നേരിടേണ്ടി വരുന്നതും അസാധാരണ കാര്യങ്ങളാണ്

മലബാറിന്റെ തനിമ ഒട്ടും ചോരാതെ പൊന്നാനി ഭാഷ ഉപയോഗിക്കുന്നതിലും പ്രാദേശിക പാശ്ചാത്തലം ഭംഗിയായി ഒരുക്കിയ രീതി കൊണ്ടും മലയാള സിനിമ ഇത് വരെ കാണാത്ത പുതുമ ദര്‍ശ്ശിക്കാന്‍ കഴിയും ചിത്രത്തില്‍. ഷൈന്‍ നിഗവും ശ്രുതി മേനോനും തങ്ങളുടെ അഭിനയ പാടവം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു.


ഒരു പാട് വലിയ കാര്യങ്ങള്‍ പറയുന്ന ഒരു കൊച്ചു ചിത്രമാണ് “കിസ്മത് ” ഇതിലെ ഓരോ കഥാപാത്രങ്ങളും ഒറ്റപ്പെട്ടത് അല്ല ഓരോ സമൂഹത്തിന്റെയും പ്രതീകങ്ങളാണ്.


സ്വതസിദ്ധമായ സംഭാഷണ ശൈലി കൊണ്ടും അഭിനയ മികവ് കൊണ്ടും അജയ് മോഹന്‍ എന്ന എസ്.ഐ കഥാപാത്രത്തെ വിനയ് ഫോര്‍ട്ട് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മറ്റു പോലീസ് വേഷങ്ങളില്‍ എത്തുന്ന അബു വളയംകുളം , അനില്‍ നെടുമങ്ങാട് തുടങ്ങിയവരും ശ്രദ്ധയേമായാ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളിയായി വേഷമിട്ട ബിഹാറി സ്വദേശി സുമംഗളും, അനിതയുടെ സഹോദരന്‍ അശോകന്‍ എന്നിവരും സംവിധായകന്റെ കാസ്റ്റിംഗ് മിടുക്ക് വെളിവാക്കുന്ന വിധത്തിലുള്ള അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്

ചരിത്ര പ്രാധാന്യമുള്ള പൊന്നാനിയുടെ മനോഹാരിത പകര്‍ത്തിയ സുരേഷ് രാജിന്റെ ഫോട്ടോഗ്രാഫിയും മികച്ചതാണ്. പല കാഴ്ചകളും കണ്ണിന്  കുളിരേകുന്നതാണ് അതില്‍ പൊന്നാനിയുടെ കാല്‍പനികതെയും ആധുനികതയും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്നു. റഫീഖ് അഹമ്മദ് എഴുതി സുമേഷ് പരമേശ്വര്‍ ഈണം നല്‍കിയ “നിള മണല്‍ ” അടക്കമുള്ള ഗാനങ്ങളും ചിത്രീകരണ മികവ് കൊണ്ട് കൂടി മികവ് പുലര്‍ത്തുന്നവയാണ്

ഒരു പാട് വലിയ കാര്യങ്ങള്‍ പറയുന്ന ഒരു കൊച്ചു ചിത്രമാണ് “കിസ്മത് ” ഇതിലെ ഓരോ കഥാപാത്രങ്ങളും ഒറ്റപ്പെട്ടത് അല്ല ഓരോ സമൂഹത്തിന്റെയും പ്രതീകങ്ങളാണ്. വ്യക്തി എന്ന സ്വതന്ത്ര്യ സ്വത്വത്തിന് മേല്‍ സമൂഹത്തിന്റെ പൊതുബോധം സ്ഥാപിച്ച അമിതാധികാരത്തെ ഒരു ചോദ്യ ചിഹ്നമായി സംവിധായകന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്നത് കൊണ്ട് തന്നെയാവാം ഒട്ടും നാടകീയമല്ലാത്ത രീതിയില്‍ സിനിമക്ക് അതീവ സാധാരണമായ അസാധാരണ ക്ലൈമാക്‌സ് സംവിധായകന്‍ നല്‍കിയത്!

We use cookies to give you the best possible experience. Learn more