സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കിഷോര്‍. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ഒപ്പം മികച്ച കുറച്ച് മലയാള സിനിമകളുടെ ഭാഗമാകാനും കിഷോറിന് സാധിച്ചിരുന്നു.
2012ല്‍ പുറത്തിറങ്ങിയ തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ കിഷോറിന്റെ രണ്ടാമത്തെ മലയാള ചിത്രം അച്ഛാ ദിന്‍ ആയിരുന്നു. മമ്മൂട്ടിയായിരുന്നു ഈ സിനിമയിലെ നായകന്‍.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ കിഷോര്‍ 2023ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് കിഷോര്‍. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയോടൊപ്പം ഏറ്റവും അവസാനം ചെയ്ത സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. അദ്ദേഹം വളരെ മികച്ച നടനാണ്. അദ്ദേഹം സിനിമയെ മനസിലാക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടമാണ്. കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്ത് എനിക്ക് ഒരു അനുഭവമുണ്ടായിരുന്നു.
ആ സിനിമയില്‍ എനിക്ക് മീശയില്ല. എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന്റെ അവസാന നിമിഷം എന്റെ കഥാപാത്രത്തിന് മീശ വെക്കാമെന്ന് തീരുമാനിച്ചിരുന്നു. സിനിമയില്‍ എന്റേത് ഒരു തമിഴന്‍ ക്യാരക്ടറായിരുന്നല്ലോ.
അന്ന് മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ എനിക്ക് മീശ സെറ്റ് ചെയ്യുകയായിരുന്നു. അത് കണ്ടതും അദ്ദേഹം എന്നെ നോക്കി, പിന്നെ സംവിധായകന്റെ അടുത്തേക്ക് ചെന്നു. ആ കഥാപാത്രത്തിന് നമുക്ക് മീശയില്ലാതെ ചെയ്യാമെന്ന് പറഞ്ഞു.
ആ സമയത്ത് ഞാന്‍ കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായിട്ടാണ് അഭിനയിച്ചത്. അതിലും എനിക്ക് മീശ ഉണ്ടായിരുന്നില്ല. കാന്താരയില്‍ എനിക്ക് വളരെ കുറച്ച് സമയമായിരുന്നു ഉണ്ടായിരുന്നത്. വളരെ ചെറിയ റോളായിരുന്നു. അതിന്റെ ഇമേജും ഓര്‍മകളും ആളുകള്‍ക്ക് ഇവിടെയും വര്‍ക്ക് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു,’ കിഷോര്‍ പറഞ്ഞു.
Content Highlight: Kishore Talks About Mammootty And Kannur Squad