|

മലയാളത്തില്‍ എത്തിയത് ജയറാമിനൊപ്പം; എന്നാല്‍ മലയാളികള്‍ തിരിച്ചറിയുന്നത് ആ മോഹന്‍ലാല്‍ ചിത്രത്തിലൂടെ: കിഷോര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കിഷോര്‍ കുമാര്‍ ജി എന്ന കിഷോര്‍. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ഒപ്പം ചില മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2012ല്‍ പുറത്തിറങ്ങിയ തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയിലൂടെയാണ് കിഷോര്‍ മലയാളത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. പിന്നീട് അച്ഛാ ദിന്‍, പുലിമുരുകന്‍, മിഖായേല്‍, കണ്ണൂര്‍ സ്‌ക്വാഡ്, എമ്പുരാന്‍, വടക്കന്‍ തുടങ്ങിയ സിനിമകളിലും കിഷോര്‍ അഭിനയിച്ചു.

ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് കിഷോര്‍. തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയില്‍ നായകനായ ജയറാമിനൊപ്പം ശക്തമായ വില്ലന്‍ വേഷമാണ് തനിക്ക് ചെയ്യാനുണ്ടായിരുന്നതെന്നും എന്നാല്‍ മലയാളികള്‍ തിരിച്ചറിയുന്ന കഥാപാത്രം ലഭിച്ചത് പുലിമുരുകനില്‍ ആണെന്നും നടന്‍ പറയുന്നു.

മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവമെന്നും കിഷോര്‍ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം അച്ഛാ ദിന്‍ എന്ന സിനിമ ചെയ്തത് തനിക്ക് ലഭിച്ച വലിയ ഭാഗ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തിലേക്ക് ഞാന്‍ വരുന്നത് തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയിലൂടെയാണ്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായ ജയറാമിനൊപ്പം ശക്തമായ വില്ലന്‍ വേഷമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്.

എന്നാല്‍ മലയാളികള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍, പുലിമുരുകനിലെ റെയ്ഞ്ചര്‍ എന്നതായിരിക്കും ഉത്തരം. മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം.

തിരുവമ്പാടി തമ്പാന്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് എനിക്ക് മലയാളത്തിലേക്ക് വീണ്ടും ക്ഷണം ലഭിച്ചത്. അതാകട്ടെ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു എന്നതാണ് എന്റെ വലിയ സന്തോഷവും ഭാഗ്യവുമായത്. അച്ഛാ ദിന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ആന്റണി ഐസക് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്,’ കിഷോര്‍ പറഞ്ഞു.

Content Highlight: Kishore Kumar Talks About Mohanlal’s Pulimurugan Movie

Video Stories