| Friday, 7th December 2018, 4:26 pm

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു.

അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസറും എക്‌സിക്യൂട്ടിവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി.

ഈ വര്‍ഷം ജൂണ്‍ 20 നാണ് അരവിന്ദ് സുബ്രഹ്മണ്യം പദവി രാജിവച്ചത്. രാജിവെച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിച്ച് അരവിന്ദ് സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു.

ALSO READ: ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ

നോട്ട് നിരോധനം വലുതും കിരാതവുമായ സാമ്പത്തിക ആഘാതമായിരുന്നെന്നായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പ്രതികരണം. നോട്ടുനിരോധനം മൂലം സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞുവെന്നും അസംഘടിതമേഖല തകര്‍ന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു.

ജിഡിപി 8 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി. ജി.എസ്.ടി നടപ്പാക്കിയതും ഇന്ധന വിലവര്‍ധനയും ഉയര്‍ന്ന വായ്പ നിരക്കും സാമ്പത്തികരംഗത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

WATHC THIS VIDEO:

We use cookies to give you the best possible experience. Learn more