ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും ലോംഗ് മാര്‍ച്ച് നടത്താന്‍ കിസാന്‍ സഭ. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് മാര്‍ച്ച്. നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും കിസാന്‍ സഭ ലോംഗ് മാര്‍ച്ച് നടത്തിയിരുന്നു. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിന് മുമ്പില്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.
സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു.
ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്‌നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
2018 മാര്‍ച്ച് ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്.
200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് അന്ന് മാര്‍ച്ച് ചെയ്തത്.
WATCH THIS VIDEO: