കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കിസാന്‍ സഭ; ആഗസ്റ്റ് ഒമ്പതിന് ജയില്‍ നിറയ്ക്കല്‍ സമരം
farmers protest
കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കിസാന്‍ സഭ; ആഗസ്റ്റ് ഒമ്പതിന് ജയില്‍ നിറയ്ക്കല്‍ സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 7:47 am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ കിസാന്‍ സഭ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശപ്രകാരം ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നിശ്ചയിക്കുക, കര്‍ഷകര്‍ക്ക് വായ്പായിളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പത്തുകോടി ഒപ്പ് ശേഖരിച്ച് സര്‍ക്കാരിന് നിവേദനം നല്‍കും.

ആഗസ്റ്റ് ഒമ്പതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് ഒപ്പുകള്‍ കൈമാറി കിസാന്‍സഭ പ്രവര്‍ത്തകര്‍ ജയില്‍നിറയ്ക്കല്‍ സമരം സംഘടിപ്പിക്കും. ദല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കിസാന്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്.


Related News: ‘യു.പിയിലും കര്‍ഷക മുന്നേറ്റം’; ‘ചലോ ലഖ്‌നൗ’ മാര്‍ച്ചിനു ഉജ്ജ്വല തുടക്കം; ചിത്രങ്ങളും വീഡിയോയും കാണാം


 

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബറില്‍ കര്‍ഷകരും തൊഴിലാളികളും സംയുക്തമായി ദല്‍ഹിയില്‍ റാലി സംഘടിപ്പിക്കും. ഗോസംരക്ഷണത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കും കന്നുകാലിക്കര്‍ഷകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായും പ്രതിഷേധം സംഘടിപ്പിക്കും.

കിസാന്‍സഭ പ്രക്ഷോഭത്തെതുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കടാശ്വാസപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിനുള്ള ചെലവ് പൂര്‍ണമായും സംസ്ഥാനം വഹിക്കണമെന്നും കേന്ദ്രം അഞ്ചുപൈസ തരില്ലെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്.


Don”t Miss : ആരാണ് മുംബൈ കര്‍ഷക പ്രക്ഷോഭത്തിന്റെ ഹീറോസ്? കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു


 

കോര്‍പറേറ്റുകളുടെ കിട്ടാക്കടം 12 ലക്ഷം കോടിയോളം രൂപയാണ്. ഇത് തിരിച്ചുപിടിക്കാന്‍ ഒരു ആത്മാര്‍ഥതയും കാട്ടാത്ത സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് ഒരു പൈസപോലും അനുവദിക്കില്ലെന്ന് ധിക്കാരത്തോടെ പ്രഖ്യാപിക്കുന്നതെന്ന് കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു.

നേരത്തെ മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് വന്‍വിജയമായിരുന്നു.

WATCH THIS VIDEO