ന്യൂദല്‍ഹി: തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചുമുറിച്ചതില്‍ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് സംഭവത്തില്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
” രക്തസാക്ഷിയായ കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിക്കുന്നു. കാഴ്ചക്കാരായി ബി.ജെ.പി സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു. നാണക്കേട് കൊണ്ട് ബി.ജെ.പി മരിക്കാന്തതെന്താ,” രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു.
73 साल में ऐसा दर्दनाक मंजर शायद कभी ना देखा हो !
शहीद किसान के शव को चूहे कुतर जाएँ और भाजपा सरकारें तमाशबीन बनी रहें।
സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ രാജേന്ദ്ര സരോഹ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം സോനപത്തിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹമാണ് എലി കടിച്ച നിലയില്‍ കണ്ടെത്തിയത്. കാലും മുഖവുമെല്ലാം എലി കടിച്ചുമറിച്ചിരുന്നു. മൃതദേഹത്തിന്റെ പുറത്തും ചോര കട്ടപിടിച്ച നിലയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കര്‍ഷകന്റെ മരണത്തിന്റെ കാരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
സംഭവ സ്ഥലത്തെത്തിയ രാജേന്ദ്രയുടെ കുടുംബം ആശുപത്രി അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാര്‍ എത്തിയാണ് തര്‍ക്കം പരിഹരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക സമരത്തിനെതിരെ കര്‍ഷകര്‍ രണ്ടരമാസത്തിലധികമായി സമരത്തിലാണ്. നിയമം പിന്‍വലിക്കാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല.