2024ലെ ഐ.സി.സി ടി-20 ലോകകപ്പ് ജൂണ്‍ മാസം നടക്കാനിരിക്കുകയാണ്. ഐ.പി.എല്ലിന് ശേഷമായിരിക്കും ടി-20 ലോകകപ്പ് ടൂര്‍ണമെന്റ് നടക്കുക. ജൂണ്‍ 2 മുതല്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2024ലെ ഐ.സി.സി ടി-20 ലോകകപ്പ് ജൂണ്‍ മാസം നടക്കാനിരിക്കുകയാണ്. ഐ.പി.എല്ലിന് ശേഷമായിരിക്കും ടി-20 ലോകകപ്പ് ടൂര്‍ണമെന്റ് നടക്കുക. ജൂണ്‍ 2 മുതല്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ടീമില്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്തണമെന്ന് രോഹിത് ശര്‍മ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായോട് പറഞ്ഞതായി മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി വെളിപ്പെടുത്തി.
ടി-20 ഫോര്‍മാറ്റില്‍ സ്ട്രൈക്ക് റേറ്റ് പ്രശ്നങ്ങള്‍ കാരണം വിരാടിനെ ബി.സി.സിഐക്ക് താത്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എന്നിരുന്നാലും ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി വിരാട് അസാധാരണമായ പ്രകടനം നടത്തിയാല്‍ ഉന്നതര്‍ക്ക് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താം. കോഹ്‌ലിയുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ കമണക്കിലെടുത്ത് ആസാദ് ഒരു എക്‌സ് പോസ്റ്റ് ചെയ്തിരുന്നു.
Why should Jay Shah, he is not a selector, to give responsibility to Ajit Agarkar to talk to the other selectors and convince them that Virat Kohli is not getting a place in the T20 team. For this, time was given till 15th March. If sources are to be believed, Ajit Agarkar was… pic.twitter.com/FyaJSClOLw
— Kirti Azad (@KirtiAzaad) March 17, 2024
‘മറ്റ് സെലക്ടര്‍മാരോട് സംസാരിക്കാനും വിരാട് കേഹ്‌ലിക്ക് ടി-20 ടീമില്‍ ഇടം ലഭിക്കുന്നില്ലെന്ന് അവരെ ബോധ്യപ്പെടുത്താനും അജിത് അഗാര്‍ക്കറിന് ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഇതിനായി മാര്‍ച്ച് 15 വരെ സമയം അനുവദിച്ചു. ഉറവിടങ്ങള്‍ വിശ്വസിക്കാമെങ്കില്‍, അജിത് അഗാര്‍ക്കറിന് തന്നെയോ മറ്റ് സെലക്ടര്‍മാരെയോ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.
ജയ് ഷാ രോഹിത് ശര്‍മയോടും ഇതേക്കുറിച്ച് ചോദിച്ചു, എന്നാല്‍ എന്ത് വിലകൊടുത്തും ഞങ്ങള്‍ക്ക് വിരാടിനെ ടീമില്‍ ആവശ്യമാണെന്ന് രോഹിത് പറഞ്ഞു. വിരാട് കോഹ്‌ലി ടി-20 ലോകകപ്പ് കളിക്കും, ടീം തിരഞ്ഞെടുപ്പിന് മുമ്പ് അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും,’ ആസാദ് എക്‌സില്‍ കുറിച്ചു.
Content Highlight: Kirti Azad Talking About Virat Kohli