|

രാജ്യത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. രാജ്യത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി എക്‌സില്‍ കുറിച്ചു.

എന്നാല്‍ കൂടിക്കാഴ്ചക്ക് പിന്നിലെ കാരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഖാര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി നേരില്‍ കണ്ടെന്ന് കിരണ്‍ റിജിജു തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്.

സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

‘കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ജീവിതത്തിലെ പല അനുഭവങ്ങളും കൂടിക്കാഴ്ചയില്‍ അദ്ദേഹം പങ്കുവെച്ചു. ഞങ്ങളെല്ലാവരും രാജ്യത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും,’ കിരണ്‍ റിജിജു പറഞ്ഞു.

Content Highlight: kiran rijiju meets kharge

Video Stories