ദല്‍ഹിയിലെ മൊഹല്ല ക്ലിനിക് സന്ദര്‍ശിച്ച് കിരണ്‍ മജുംദാര്‍; 'ഇന്ത്യയിലെല്ലായിടത്തും ഈ മോഡല്‍ നടപ്പിലാക്കണം'
national news
ദല്‍ഹിയിലെ മൊഹല്ല ക്ലിനിക് സന്ദര്‍ശിച്ച് കിരണ്‍ മജുംദാര്‍; 'ഇന്ത്യയിലെല്ലായിടത്തും ഈ മോഡല്‍ നടപ്പിലാക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2020, 8:32 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നടപ്പിലാക്കി മൊഹല്ല ക്ലിനിക്കുകളിലൊന്ന് സന്ദര്‍ശിച്ച് ബയോകോണ്‍ ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍. ഇത് വളരെ ഫലപ്രദമാണെന്ന് കിരണ്‍ മജുംദാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വളരെ വൃത്തിയും കൃത്യതയും ഉണ്ട് ഈ ക്ലിനിക്കുകളില്‍. ക്ലിനിക്കുകളിലെത്തിയ മനുഷ്യരോട് ഞാന്‍ സംസാരിച്ചു. വളരെ നല്ല അഭിപ്രായമാണ് അവര്‍ക്കൊക്കെ ഉള്ളത്. രാജ്യമൊട്ടാകെ ഈ മോഡല്‍ നടപ്പിലാക്കണമെന്നും കിരണ്‍ മജുംദാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും രാഘവ് ചദ്ദ എം.എല്‍.എയെയും കിരണ്‍ മജുംദാര്‍ സന്ദര്‍ശിച്ചു.

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി രണ്ടാമതും വിജയം നേടിയതില്‍ മൊഹല്ല ക്ലിനിക്കുകള്‍ വലിയ പങ്കാണ് വഹിച്ചത്.