പുതുച്ചേരി: ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ “മുന്‍ ഫ്രഞ്ച് കോളനിയായ പുതുച്ചേരിക്ക്” പ്രത്യേക അഭിനന്ദനമറിയിച്ചെഴുതിയ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റ് വിവാദമാകുന്നു.
2018 ഫിഫ ലോകകപ്പ് കിരീടം ചൂടിയ ഫ്രാന്‍സിനെ അഭിനന്ദിച്ചും ആദ്യമായി ഫൈനലിലെത്തിയ ക്രോയേഷ്യയുടെ പോരാട്ടവീര്യത്തെ പ്രകീര്‍ത്തിച്ചും നിരവധി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പലതും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.
ഇതിനിടയിലാണ് ഫ്രഞ്ച് കോളനിവത്കരണത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. “നമ്മള്‍ പുതുച്ചേരിക്കാര്‍(മുന്‍ ഫ്രഞ്ച് കോളനി) ലോകകപ്പില്‍ ജയിച്ചിരിക്കുന്നു. ??? അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ” എന്നായിരുന്നു ലഫ്.ഗവര്‍ണറായ കിരണ്‍ ബേദിയുടെ ഫ്രാന്‍സ് ലോകകപ്പില്‍ ജയിച്ചുടനെ വന്ന ട്വീറ്റ്.
പുതുച്ചേരിയെ ഇപ്പോഴും ഫ്രഞ്ച് കോളനിയായി കാണുന്ന തരത്തിലുള്ളതാണ് ട്വീറ്റെന്നായിരുന്ന പ്രധാന വിമര്‍ശനം.
“ഞങ്ങള്‍ ഇന്ത്യക്കാരാണ് മാഡം. പബ്ലിസിറ്റിക്കു വേണ്ടിയുള്ള കോപ്രായങ്ങള്‍ ഒന്നു നിര്‍ത്തു” എന്നായിരുന്നു ട്വിറ്ററില്‍ മറുപടിയായി വന്ന ഒരു കമന്റ്.
“ഫ്രഞ്ച് കോളനിവത്കരണത്തില്‍ നിങ്ങള്‍ സന്തോഷിക്കുന്നു. ഒരു ഇന്ത്യയിലെ ഒരു പ്രദേശത്തിന്റെ ഗവര്‍ണറാണെന്നായിരുന്നു നിങ്ങളെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ അല്ല എന്ന് ഇപ്പോള്‍ മനസ്സിലായി.” ഇത്തരം കമന്റുകളുമായാണ് നിരവധി പേര്‍ കിരണ്‍ ബേദിക്കെതിരെ രംഗത്തുവന്നത്.
ഫ്രഞ്ചിനോട് ഇത്തരത്തില്‍ അടിമത്തം കാണിച്ചുകൊണ്ടല്ല ഫ്രാന്‍സിന്റെ ലോകകപ്പ് ജയം ആഘോഷിക്കുണ്ടേതെന്നും മറുപടികളില്‍ പറയുന്നു.
“ഞാനൊരു പുതുച്ചേരിക്കാരനാണ്. ഞാനൊരു ഫുട്‌ബോള്‍ പ്രേമിയാണ്. ഫ്രാന്‍സ് ലോകകപ്പില്‍ കളിച്ചു. ജയിക്കുകയും ചെയ്തു. പക്ഷെ ഫ്രാന്‍സിന്റെ ജയം എനിക്ക് എന്റെ ജയമായി തോന്നുന്നേയില്ല. കളി ആസ്വദിക്കാന്‍ കോളനിവത്കരണത്തോട് അനുഭാവം പുലര്‍ത്തുന്ന ഒരു മാനസികാവസ്ഥ വേണമെന്നില്ല .”
ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യയെ അഭിനന്ദിക്കുമായിരുന്നോയെന്നും മറുപടി ട്വീറ്റുകളില്‍ ചോദ്യമുയരുന്നു.
ട്വീറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ട്വിറ്ററില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ഒരു മാസം നീണ്ട ലോക കാല്‍പ്പന്ത് പോരാട്ടത്തിന് ഫ്രാന്‍സിന്റെ കിരീടധാരണത്തോടെയാണ് അന്ത്യം കുറിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ലോകജേതാക്കളായത്.