ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിഞ്ഞു വീണു. ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍പ്പെട്ടു. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഒരു ബസും ട്രക്കുമാണ് മണ്ണിനടിയില്‍ പെട്ടത്. ബസില്‍ നാല്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി ആളുകളെ കാണാതായി. നിരവധി വാഹനങ്ങളും കാണാതായിട്ടുണ്ടെന്നാണ് സൂചന.
നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് വരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പൊലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസിനെയും ഹോംഗാര്‍ഡുകളെയും രക്ഷാപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ടെന്ന് കിന്നൗര്‍ പൊലീസ് സൂപ്രണ്ട് സാജു റാം റാണയും അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളിലായി കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിലില്‍പ്പെട്ട് 9 പേര്‍ മരിച്ചിരുന്നു.
മുന്‍പ് കിന്നൗരിലെ സംഗ്ലാ-ചിത്കുള്‍ റോഡിലേക്കാണ് മലയില്‍ വലിയ പാറകളും മറ്റും വന്ന് പതിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kinnaur Landslide LIVE Updates: 1 Dead, Many Feared Buried Near Himachal’s Nugulsari