കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ ബയേണ്‍ മ്യൂണിക്ക് കീഴ്‌പ്പെടുത്തിയിരുന്നു. സൂപ്പര്‍താരം കിങ്‌സ്‌ലി കോമന്റെ ഒറ്റ ഗോളിലാണ് ബയേണ്‍ ജയമുറപ്പിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ കോമന്റെ 50ാം മത്സരമാണ് പി.എസ്.ജിക്കെതിരെ അരങ്ങേറിയത്. 50 മത്സരങ്ങളില്‍ 39ഉം വിജയിക്കാന്‍ കോമന് സാധിച്ചിരുന്നു.
ഇതിഹാസ താരങ്ങളായ മെസിക്കോ റൊണാള്‍ഡോക്കോ പോലും നേടാനാകാത്ത റെക്കോഡാണ് കോമന്‍ സ്വന്തമാക്കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച താരമെന്ന ഖ്യാതിയാണ് കോമന്‍ നേടിയിരിക്കുന്നത്.
മത്സരത്തിന്റെ 53ാം മിനിട്ടിലാണ് കോമന്റെ ഗോള്‍ പിറന്നത്. അല്‍ഫോണ്‍സോ ഡേവിസിന്റെ ക്രോസ് കോമന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞില്ല. 82ാം മിനിട്ടില്‍ എംബാപ്പേ ഒരു ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആവുകയായിരുന്നു.
അതേസമയം, ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ ലീഗ് വണ്ണില്‍ നടന്ന മത്സരത്തിലും മൊണാക്കോക്കെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്നത്.
ചാമ്പ്യന്‍ ലീഗിലെ രണ്ടാം പാദ മത്സരം ബയേണിന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. പി.എസ്.ജിക്ക് മുന്നോട്ട് പോകണമെങ്കില്‍ യു.സി.എല്ലില്‍ വലിയ വിജയം അനിവാര്യമാണ്.
Content Highlights: Kingsley Koman breaks the record in PSG