ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് രാഹുല്‍-അഗര്‍വാള്‍ സഖ്യം മികച്ച തുടക്കം നല്‍കി. ചാഹലിനെ തുടര്‍ച്ചായി മൂന്നു ബൗണ്ടറികള്‍ നേടി അഗര്‍വാള്‍ നയം വ്യക്തമാക്കി. പിന്നാലെ രാഹുലും ആക്രമണം അഴിച്ചുവിട്ടു.
ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 56 റണ്‍സ് അടിച്ചെടുത്തു. 25 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത മായങ്കിനെ ചാഹലാണ് പുറത്താക്കിയത്. രാഹുലിനൊപ്പം ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് താരം നേടിയത്.
പിന്നാലെ ക്രിസ് ഗെയ്ല്‍ ക്രീസിലെത്തി. ഈ സീസണില്‍ ആദ്യമായാണ് ഗെയ്ല്‍ കളിക്കാനിറങ്ങിയത്. വെടിക്കെട്ട് പ്രകടനം കാത്തിരുന്ന ആരാധകരെ ഗെയ്ല്‍ നിരാശരാക്കിയില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണെടുത്തത്. 39 പന്തുകളില്‍ നിന്നും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്‌ലിയും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത് എട്ട് പന്തില്‍ 25 റണ്‍സെടുത്ത മോറിസുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
പഞ്ചാബിന് വേണ്ടി ഷമിയും എം.അശ്വിനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക