രാജസ്ഥാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബിന്റെ ആറാം വിജയം
IPL
രാജസ്ഥാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബിന്റെ ആറാം വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th May 2018, 12:12 am

ഇന്‍ഡോര്‍ : ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ നേടിയ 152 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കിയുള്ളപ്പോഴാണ് വിജയം നേടിയത്. കെ.എല്‍ രാഹുലിന്റെ മികവിലാണ് പഞ്ചാബ് വിജയം കൈപിടിയിലൊതുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്.54 പന്തുകള്‍ നേരിട്ട രാഹുല്‍ 84 റണ്‍സെടുത്തു പുറത്താകാതെ നിന്നു. പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയിലിന് എട്ടു റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു.


Also Read ‘നേരത്തെ പറഞ്ഞുവെച്ചതാണ്… ഈ പര്‍പ്പിള്‍ ക്യാപ് നിനക്കുള്ളതാണ്’; ഭാര്യയ്ക്ക് ഉമേഷ് യാദവിന്റെ സ്‌നേഹ സമ്മാനം


പഞ്ചാബിനുവേണ്ടി ബൗളിങ്ങ് നിരയില്‍ മുജീബ് ഉര്‍ റഹ്മാന്‍ ആണ് തിളങ്ങിയത്. 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് ആണ് മുജീബ് നേടിയത്. ആന്‍ഡ്രൂ ടൈക്ക് രണ്ട് വിക്കറ്റും അശ്വിന്‍, രാജ്പുത്ത്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
അവസാന ഓവറുകളില്‍ ഗോപാല്‍ 24 രണ്‍സ് എടുത്ത് ഗോപാല്‍ കൂടി ചേര്‍ന്നതോടെ പഞ്ചാബ് നിഷ്പ്രയാസം വിജയം നേടുകയായിരുന്നു.