|

പഞ്ചാബ് മുന്നോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഗെയിലിന്റേയും മന്‍ദീപിന്റേയും അര്‍ധസെഞ്ച്വറി മികവിലാണ് പഞ്ചാബ് അനായാസ ജയം സ്വന്തമാക്കിയത്. ഗെയില്‍ 28 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായി. മന്‍ദീപ് സിംഗ് 66 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. 45 പന്തില്‍ നിന്ന് നാല് സിക്സും രണ്ടു ഫോറുമടക്കം ഗില്‍ 57 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മോര്‍ഗന്‍ 40 റണ്‍സെടുത്തു.

ഗില്ലിനൊപ്പം നാലാം വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് മോര്‍ഗന്‍ മടങ്ങിയത്.

13 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ലോക്കി ഫെര്‍ഗൂസനാണ് കൊല്‍ക്കത്തയെ 149-ല്‍ എത്തിച്ചത്.

പഞ്ചാബിനാായി ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദനും രവി ബിഷ്ണോയിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kings XI Punjab vs Kolkatha Knight Riders IPL 2020