വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ആര്. അശ്വിന് കിങ്സ് ഇലവന് പഞ്ചാബില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. 2020 സീസണില്‍ അശ്വിനെ നിലനിര്‍ത്താന്‍ ടീം ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അശ്വിനെ ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന് റോയല്‍സ് തുടങ്ങിയ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ക്ക് വില്‍ക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഈയാഴ്ച നടക്കുന്ന ക്ലബ് അധികൃതരുടെ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 സീസണിന് മുന്നോടിയായി 7.8 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ എടുത്തത്. രണ്ട് സീസണില്‍ ടീമിനെ നയിച്ചെങ്കിലും ടീമിനെ മെച്ചപ്പെട്ട നിലയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല.
അശ്വിന് പകരം കെ.എല്‍ രാഹുലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാനാണ് പഞ്ചാബ് കരുതുന്നത്. ന്യൂസിലാന്‍ഡുകാരനായ ഹെഡ് കോച്ച് മൈക്ക് ഹെസ്സണ് പോയതിന് പകരം പുതിയ പരിശീലകനെയും പഞ്ചാബ് തേടുന്നുണ്ട്. ജോര്‍ജ് ബെയ്ലി, ഡാരന്‍ ലെഹ്മാന് എന്നിവരുമായി ക്ലബ്ബ് ചര്‍ച്ചയിലാണെന്നാണ് സൂചന.