മൊഹാലി: ഐ.പി.എല്‍ പതിനൊന്നാം സീസണിലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിനു 15 റണ്‍സ് വിജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍178 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ ( 64 പന്തില്‍ 104) സെഞ്ച്വറിയാണ് പഞ്ചാബിനു മികച്ച സ്‌കോര്‍ നേടാന്‍ വഴിയൊരുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനു തങ്ങളുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനെ പരിക്കേറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്. ടൂര്‍ണ്ണമെന്റിലെ ഹൈദരാബാദിന്റെ ആദ്യ തോല്‍വിയാണ് ഇന്നത്തേത്.
ടൂര്‍ണ്ണമെന്റില്‍ ആദ്യമായി തിളങ്ങിയ മനീഷ് പാണ്ഡെയുടെയും 42 ബോളുകളില്‍ നിന്ന് 57 റണ്‍സ്, നായകന്‍ കെയ്ന്‍ വില്യംസണിന്റെയും 41 പന്തില്‍ 51 പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പഞ്ചാബ് താരങ്ങളുടെ മികച്ച ബൗളിങ്ങ് പ്രകടനം ഹൈദരാബാദിനു വിലങ്ങ് തടിയാവുകയായിരുന്നു. അവസാന ഓവറില് ഷാകിബ് അല്‍ ഹസന്‍ ആഞ്ഞടിച്ചെങ്കിലും വിജയം നേടാന്‍ ഹൈദരാബാദിനു കഴിഞ്ഞില്ല.
പഞ്ചാബിനായി മോഹിത് ശര്‍മ്മയും ആന്‍ഡ്രൂ ടൈയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും 21 പന്തില്‍ 18 മായങ്ക് അഗര്‍വാളിനെയും 9 പന്തില്‍ 18 പെട്ടെന്ന് നഷ്ടമായെങ്കിലും ഗെയ്‌ലിന്റെയും കരുണിന്റെയും ഇന്നിങ്‌സ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 21 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്.
ഹൈദരാബാദിനായി ഭൂവന്വേശര്‍ കുമാറും റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളുമാണ് വിക്കറ്റുകള്‍ നേടിയത്. 58 പന്തില്‍ നിന്നായിരുന്നു ഗെയ്ല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 11 പടുകൂറ്റന്‍ സിക്‌സറുകളുടെയും 1 ഫോറിന്റെയും അകമ്പടിയോടെയാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്.