[share]
[]പാലക്കാട്: കിങ്ഫിഷര്‍ ബിയര്‍ കമ്പനിയില്‍ നിന്നുമുള്ള രാസമാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു.
കമ്പനിയുടെ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബിയര്‍ കമ്പനിയില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് പുഴയിലേക്ക് നേരിട്ടൊഴുക്കുന്നത്. സ്വകാര്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.
വലുതും ചെറുതുമായ ആയിരക്കണക്കിന് മല്‍സ്യങ്ങള്‍ ഇതുവരെ ചത്തുപൊങ്ങിയിട്ടുണ്ട്. മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന പ്രദേശവാസികളെ ഇത് ദുരിതത്തിലാക്കുന്നു. അനേകം നാളായി തുടരുന്ന കമ്പനിയുടെ ജല മലിനീകരണത്തിനെതിരെ പല തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലിനീകരണത്തിനെതിരെ കമ്പനിയെ സമീപിച്ചെങ്കിലും പരാതി അവരും ഗൗനിച്ചില്ല. വേനല്‍ വരുന്നതോടെ വന്‍തോതില്‍ ജലക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍, കമ്പനിയില്‍ നിന്നും വരുന്ന വിഷദ്രാവകം മൂലം വേനലില്‍ പ്രദേശ വാസികള്‍ക്ക് പുഴതന്നെ വിഷമായി മാറുന്ന അവസ്ഥയാണ്.