മുംബൈ: ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി വെച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം പുന:സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 425 കോടി കമ്പനിയില്‍ നിക്ഷേപിക്കാന്‍ പ്രമോട്ടര്‍മാര്‍ തീരുമാനിച്ചു.[]
സര്‍വീസ് പുന:സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 21 വിമാന സര്‍വീസുകളാവും ആരംഭിക്കുക. പിന്നീട് സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് കമ്പനിയുടെ തീരുമാനം.
കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കിങ്ഫിഷറിന്റെ ലൈസന്‍സ് വ്യോമായന ഡയറക്ടറേറ്റ് ജനറല്‍ താത്ക്കാലികമായി റദ്ദാക്കിയിരുന്നു. പ്രവര്‍ത്തനം പുനരാംരഭിക്കുന്നതിനെ കുറിച്ച് ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ണമായ പദ്ധതി സമര്‍പ്പിച്ചില്ലെങ്കില്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കുമെന്നും വ്യോമായന മന്ത്രാലയം അറിയിച്ചിരുന്നു.
കമ്പനിക്ക് കൂടുതല്‍ വായ്പ്പ അനുവദിക്കില്ലെന്ന് ബാങ്കുകളും വ്യക്തമാക്കിയിരുന്നു. 75000 കോടിയിലേറെ രൂപയുടെ വായ്പാ കുടിശ്ശികയാണ് കമ്പനിക്ക് ഇപ്പോഴുള്ളത്.