മുംബൈ: കിങ്ഫിഷറിലെ 3000 ജോലിക്കാര്‍ക്ക് ദീപാവലിക്ക് മുമ്പായി എല്ലാ ശമ്പളവും തന്നുതീര്‍ക്കാമെന്ന് പറഞ്ഞ കിങ്ഫിഷര്‍ അധികൃതര്‍ വാക്കുപാലിച്ചില്ല.
മെയ് മാസം നല്‍കാനിരുന്ന ശമ്പളം ദീപാവലിക്ക് മുന്‍പ് തന്നെ തന്നുതീര്‍ക്കുമെന്നായിരുന്നു കിങ്ഷിഷര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജോലിക്കാരുടെ ദീപാവലി ആഘോഷം ഇരുട്ടിലായി.[]
ദീപാവലി ദിനമായ ഇന്ന് പൊതുഅവധി ആണെന്നും അതിനാല്‍ ദീപാവലിക്ക് ശേഷം ശമ്പളം നല്‍കാമെന്നുമാണ് കിങ്ഫിഷറിന്റെ പുതിയ വാഗ്ദാനം. ശമ്പളം നല്‍കില്ലെന്ന് ഉറപ്പായതോടെ വ്യാപകമായ പ്രതിഷേധമാണ് ജീവനക്കാരുടെ അടുത്ത് നിന്നും ഉണ്ടാകുന്നത്. നോട്ടീസിറക്കിയാണ് ഇതിനെതിരെ ജീവനക്കാര്‍ പ്രതികരിച്ചത്.
കിങ്ഫിഷറിലെ 3000 ജോലിക്കാര്‍ക്ക് ദീപാലി ഗിഫ്റ്റ് ലഭിച്ചു. ആ ഗിഫ്റ്റ് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന കിങ്ഫിഷറിന്റെ പുതിയ നിലപാടായിരുന്നു. ഇത്തവണത്തെ ദീപാവലി കിങ്ഫിഷറിലെ ജോലിക്കാരെ സംബന്ധിച്ച് കറുത്ത ദീപാവലിയാണ്.
കിങ്ഫിഷര്‍ മേധാവിക്ക് ഒന്നും വില്‍ക്കേണ്ടി വരില്ല. പകരം ഞങ്ങള്‍ ജോലിക്കാര്‍ ഞങ്ങളുടെ വീട് വില്‍ക്കുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കാതെ ഒരിക്കല്‍ കൂടി കിങ്ഫിഷര്‍ ഞങ്ങളെ കബളിപ്പിച്ചിരിക്കുന്നു.- നോട്ടീസില്‍ പറഞ്ഞു.
കഴിഞ്ഞമാസം കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യുട്ടീവ് സഞ്ജയ് അഗര്‍വാള്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ശമ്പളക്കുടിശിക ദീപാവലിക്ക് മുന്‍പ് തന്നുതീര്‍ക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിക്കാന്‍ ജോലിക്കാര്‍ തയ്യാറായത്.
ഏകദേശം 7500 കോടി രൂപയുടെ കടബാധ്യതയാണ് കിങ്ഫിഷറിനുള്ളത്.