| Wednesday, 17th October 2012, 4:47 pm

കിങ്ഫിഷറിന് വീണ്ടും ലോക്കൗട്ട് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: സമയക്രമം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷറിന് വീണ്ടും ലോക്കൗട്ട് നോട്ടീസ്. ശൈത്യകാല സര്‍വീസുകളുടെ സമയക്രമമാണ് കിങ്ഫിഷര്‍ അംഗീകരിക്കാതിരുന്നത്.  ഇതോടെ ഉടനെയൊന്നും കിങ്ഫിഷറിന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി.[]

വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷറിലെ പൈലറ്റുമാരും എഞ്ചിനീയര്‍മാരും സമരം നടത്തിയതിനെ തുടര്‍ന്നാണ് കിങ്ഫിഷറിന്റെ സര്‍വീസുകള്‍ നിലച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ കമ്പനി ലോക്കൗട്ട് നേരിടുകയാണ്. ഈ മാസം 20 വരെ ലോക്കൗട്ട് തുടരുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഉടനൊന്നും സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അതേസമയം, ജീവനക്കാരുമായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നടത്തിയ ചര്‍ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നാണ് സൂചന. എന്നാല്‍ ഈ വാദം കമ്പനിയുടെ ജീവനക്കാര്‍ തള്ളുന്നുമുണ്ട്.

ഏകദേശം 7500 കോടിയാണ് കിങ്ഫിഷറിന്റെ ബാധ്യത.

We use cookies to give you the best possible experience. Learn more