|

ഇനി കോര്‍ണേലിയസ് യുഗം; കിങ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ് ടീസര്‍ പുറത്ത്. കുരങ്ങന്മാര്‍ ഭരിക്കുന്ന ലോകമാണ് ടീസറില്‍ കാണിക്കുന്നത്. അവിടെ മനുഷ്യര്‍ മൃഗങ്ങളെ പോലെ ഭയന്നും ഒളിച്ചും ഇരുളിന്റെ മറവിലും ജീവിക്കുകയാണ്. മുന്‍ ഭാഗത്തിലെ നായകനായ സീസറിന്റെ മകനായ കോര്‍ണേലിയസിന്റെ കാലഘട്ടത്തിലൂടെയാണ് കഥ കടന്നുപോകുന്നത്.

വെസ് ബോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓവന്‍ ടീഗ്, ഫ്രേയ അലന്‍, കെവിന്‍ ഡ്യൂറന്‍ഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റര്‍ മാക്കോണ്‍, വില്യം എച്ച്. മാസി, ജോഷ് ഫ്രീഡ്മാന്‍, റിക്ക് ജാഫ, അമാന്‍ഡ സില്‍വര്‍, പാട്രിക് ഐസണ്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വെസ് ബോള്‍, ജോ ഹാര്‍ട്ട്വിക്ക്, ജൂനിയര്‍, റിക്ക് ജാഫ, അമന്‍ഡ സില്‍വര്‍, ജേസണ്‍ റീഡ്, പീറ്റര്‍ ചെര്‍നിന്‍, ജെന്നോ ടോപ്പിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മെയ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

1968ലാണ് ചാള്‍ട്ടണ്‍ ഹെസ്റ്റണിന്റെ സംവിധാനത്തിലാണ് പ്ലാനറ്റ് ഓഫ് ദ ഏപ്സ് ഫ്രാഞ്ചൈസി ആരംഭിക്കുന്നത്. 1963ല്‍ പുറത്ത് വന്ന പിയറി ബോള്‍ലെയുടെ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം നിര്‍മിച്ചത്. ഇതിന് തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

2001ല്‍ ടിം ബര്‍ട്ടന്റെ സംവിധാനത്തില്‍ പ്ലാനറ്റ് ഓഫ് ദി ഏപ്‌സ് വീണ്ടും പുനരവതരിപ്പിച്ചു. 2011ലാണ് റൂപര്‍ട്ട് വ്യാറ്റിന്റെ സംവിധാനത്തില്‍ റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്സ് എന്ന സീസറിന്റെ കഥ റിലീസ് ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് വീണ്ടും റിലീസിന് ഒരുങ്ങുന്നത്.

Content Highlight: Kingdom of the planet of the apes teaser