മോദിയുമായി ഫോണില്‍ സംസാരിച്ച് സല്‍മാന്‍ രാജാവ്
national news
മോദിയുമായി ഫോണില്‍ സംസാരിച്ച് സല്‍മാന്‍ രാജാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 8:30 pm

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് സൗദി രാജാവ് സല്‍മാന്‍ ബിന്‍അബ്ദുള്‍ അസീസ് അല്‍ സൗദ്. ജി20 രാജ്യങ്ങള്‍ കൊവിഡ് മഹാമാരിക്കെതിരെ സ്വീകരിക്കുന്ന സഹകരണ ശ്രമങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഈ വര്‍ഷം സൗദിയാണ് ജി20 രാജ്യങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അധ്യക്ഷത വഹിക്കുന്നത്.

കൊവിഡ് മഹാമാരി പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ജി 20 യോഗത്തില്‍ നിന്നും ലോകത്തിനാകെ നേട്ടമുണ്ടാകുമെന്ന് ആത്മ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും ഇരു പക്ഷവും വിശകലനം ചെയ്തു. യു.എസ് ഫ്രാന്‍സ് , ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങളുമായും സല്‍മാന്‍ രാജാവ് ചര്‍ച്ച നടത്തിയിട്ടുണ്ട്.

സൗദിയില്‍ ഇതുവരെ 3 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി. 4137 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: King Salman discusses G20 efforts to combat coronavirus with Modi