സഹോദരനെ അറസ്റ്റ് ചെയ്തത് സൗദി രാജാവിന്റെ അനുമതിയോടെ; പുതിയ വിവരങ്ങള്‍ പുറത്ത്
World News
സഹോദരനെ അറസ്റ്റ് ചെയ്തത് സൗദി രാജാവിന്റെ അനുമതിയോടെ; പുതിയ വിവരങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th March 2020, 9:29 pm

ജിദ്ദ: സൗദിയില്‍ മൂന്ന് രാജകുടുംബാംഗങ്ങള്‍ തടവിലാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. സൗദി രാജാവ് സല്‍മാന്റെ അനുമതിയോടെയാണ് ഇദ്ദേഹത്തിന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസിനെയും ഇദ്ദേഹത്തിന്റെ മകനായ മുഹമ്മദ് ബിന്‍നയെഫിനെയും അര്‍ദ്ധസഹോദരനായ നവാഫിനെയും തടവിലാക്കിയതെന്നാണ് റോയിട്ടര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും മുഹമ്മദിനെയും നയെഫിനെയും ഒരു പൊതുസ്ഥലത്ത് നിന്നുമാണ് പിടിച്ചുകൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സൗദി ഭരണകൂടം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന് അധികാരത്തിലേറാന്‍ വെല്ലുവിളിയായ വ്യക്തിയാണ് സൗദി രാജാവിന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസും ഇദ്ദേഹത്തിന്റെ മകനും. 2017 ല്‍ ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിന്ന് അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസിനെ പുറത്താക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധികാരം കൈപ്പിടിയിലാക്കാനൊരുങ്ങുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈയടുത്ത് സൗദിയിലെ ആക്ടിവിസ്റ്റുകളെയും ഭരണകൂടവിമര്‍ശകരെയും തടവിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയും എന്നാണ് വിമര്‍ശനം.