Advertisement
Movie news
കൊത്തയിലെ മാത്രമല്ല, തിയേറ്ററിലെയും കിങ്ങാകാന്‍ ദുല്‍ഖര്‍; അഡ്വാന്‍സ് ബുക്കിങ്ങില്‍ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 18, 05:06 pm
Friday, 18th August 2023, 10:36 pm

പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം കിങ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതോടെ അതിവേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിങ്ങിലും രാജാവാണെന്ന് തെളിയിച്ചിരിക്കുകയാണ് ചിത്രം.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അയ്യായിരത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിച്ച് ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങാണ് ചിത്രമിപ്പോള്‍. മാസും ക്ലാസും ഒത്തിണങ്ങിയ ഇടിവെട്ട് ചിത്രമായിട്ടാണ് കിങ് ഓഫ് കൊത്ത പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്‌സ് ഓഫീസിലും ആഘോഷങ്ങളുടെ നിറവ് തീര്‍ക്കുവാന്‍ തന്നെയാണ് കിങ് ഓഫ് കൊത്തയുടെ വരവ്.

ദുല്‍ഖറിന് ഒപ്പം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട യുവ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തിയറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ് എന്റെര്‍ടെയ്‌നര്‍ ആയിരിക്കും കിങ ഓഫ് കൊത്ത. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

സര്‍പ്പാട്ട പരമ്പരൈ ഫെയിം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ ചിത്രമാണ് കിങ് ഓഫ് കൊത്ത.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്.

ഛായാഗ്രഹണം-നിമീഷ് രവി, സ്‌ക്രിപ്റ്റ്-അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍-ശ്യാം ശശിധരന്‍, മേക്കപ്പ്-റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ, സ്റ്റില്‍-ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്.

 

പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിങ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

 

 

Content highlight: King Of Kotha trending in Book My Show