| Friday, 3rd February 2023, 11:24 am

ഫസ്റ്റ് ലുക്കൊന്നും ഒന്നുമല്ല, കൊത്തയിലെ രാജാവിന്റെ സെക്കന്റ് ലുക്ക്; റിലീസ് വിവരങ്ങളും പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റേഞ്ച് റോവറിന് മുന്നില്‍ എരിയുന്ന സിഗരറ്റ് കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ദുല്‍ഖറിനെയാണ് സെക്കന്റ് ലുക്കില്‍ കാണുന്നത്. സിനിമയിലെത്തി ദുല്‍ഖര്‍ 11 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പുറത്ത് വന്ന സെക്കന്റ് ലുക്ക് സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്.

നേരത്തെ വന്ന ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. എന്നാല്‍ ഇതിനേയും വെല്ലുന്ന സെക്കന്റ് ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്കന്റ് ലുക്കിനൊപ്പം ഈ വര്‍ഷം ഓണത്തിനാവും ചിത്രം റിലീസ് ചെയ്യുകയെന്നും പോസ്റ്ററിലുണ്ട്.

കിങ് ഓഫ് കൊത്തയുടെ നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം ദുല്‍ഖറിനായി പുറത്തിറക്കിയ ട്രിബ്യൂട്ട് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇതുവരെ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ സിനിമകളുടെ മാഷപ്പിനാണ് സീ സ്റ്റുഡിയോസ് പങ്കുവെച്ചത്.

അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ്.എന്‍.ചന്ദ്രന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നാണ് പറയപ്പെടുന്നത്. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഇന്ന് മലയാളത്തില്‍ ഏറ്റവും ഹൈപ്പേറിയ ചിത്രം കൂടിയാണ്.

നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ്യാണ് സംഗീതം നല്‍കിയിരിക്കുന്നത്. അവസാനം തിയേറ്ററിലെത്തിയ സീതാ രാമം, ചുപ് എന്നീ ദുല്‍ഖര്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമേ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ വലിയ വിജയമായിരുന്നു.

Content HIighlight: king of kotha second look poster

Latest Stories

We use cookies to give you the best possible experience. Learn more