'കൊത്തയിലെ രാജാവിന്റെ വരവിനായി ജനങ്ങള്‍ കാത്തിരിക്കുന്നു'; റിലീസ് നാളെ
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കിങ് ഓഫ് കൊത്ത നാളെ റിലീസ് ആവുകയാണ്. വളരെയധികം ആവേശത്തോടെയാണ് സിനിമാലോകവും ആരാധകരും സിനിമാ പ്രേമികളും ഒക്കെ തന്നെ ചിത്രത്തിനായി കാത്തിരിക്കുന്നത്.
മലയാളം ഇന്നേവരെ കാണാത്ത തരത്തിലുള്ള പ്രൊമോഷനുകളാണ് കിങ് ഓഫ് കൊത്തക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അന്യ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രീ റിലീസ് ഈവന്റുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ദുല്‍ഖറിന്റെ തന്നെ കരിയറിലെ ഏറ്റവും കൂടുതല്‍ ബജറ്റുള്ള ചിത്രമാണ് കിങ് ഓഫ് കൊത്ത. ലോകമെമ്പാടും 50തിലധികം രാജ്യങ്ങളില്‍ 2500ലധികം സ്‌ക്രീനുകളിലാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്.
റിലീസിന് ഒരാഴ്ച മുമ്പ് തന്നെ തുടങ്ങിയ പ്രീ ബുക്കിങ്ങില്‍ നിന്ന് തന്നെ ചിത്രം ഇതിനോടകം 7 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കി കഴിഞ്ഞു.
വലിയ പ്രതീക്ഷയില്‍ എത്തുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോ തുടങ്ങുന്നത് ഓഗസ്റ്റ് 24ന് രാവിലെ ഏഴു മണിക്കാണ്. യു.എ.ഈയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഓഗസ്റ്റ് 23ന് നടക്കും.
അമേരിക്കയില്‍ ഓഗസ്റ്റ് 24ന് ഇന്ത്യന്‍ സമയം വെളുപ്പിന് 4.30ക്കാണ് ആദ്യത്തെ ഷോ. മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പടെ പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.
സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King of kotha releasing tomorrow