നെഹ്‌റു ട്രോഫിയിലും KOK മയം; വേറിട്ട പ്രൊമോഷനുമായി വേഫെറര്‍
കിങ് ഓഫ് കൊത്ത റിലീസിന് മുന്നോടിയായി നടത്തുന്ന പ്രൊമോഷന്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് വേറിട്ട പ്രൊമോഷണല്‍ പരിപാടികള്‍ കേരളത്തില്‍ ഉടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴ നെഹ്രു ട്രോഫി പവലിയനുകളിലും കിങ് ഓഫ് കൊത്തയുടെ വ്യത്യസ്ത പ്രൊമോഷന്‍ KOK തൊപ്പികളിലൂടെയും ടി ഷര്‍ട്ടുകളിലൂടെയുമാണ്.
ഓഗസ്റ്റ് 24 ന് പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ഗംഭീര പ്രൊമൊഷന് നേതൃത്വം നല്‍കുകയാണ് വേഫേറെര്‍ ഫിലിംസ്.
സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King Of Kotha promotion in Nehru trophy