|

റെഡിയാ? കിങ് ഓഫ് കൊത്ത അപ്‌ഡേഷന്‍ ഉടന്‍; സൂചന നല്‍കി പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത. ചിത്രത്തിന്റേതായി പുറത്ത് വരുന്ന എല്ലാ അപ്‌ഡേഷനും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. ഇരുട്ട് വീണ വഴിയില്‍ കാറിന് മുകളിലിരിക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ അവ്യക്തമായാണ് ഇരിക്കുന്ന രൂപത്തെ കാണുന്നത്. ‘ദി കിങ് ഈസ് അറൈവിങ് സൂണ്‍,’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

പുതിയ പോസ്റ്റര്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ചൂടുപിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്ത് വിടുമെന്നും അതിന്റെ സൂചനയാണ് പോസ്റ്ററെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ 400 സ്‌ക്രീനുകള്‍ ലോക്ക് ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Content Highlight: king of kotha new poster