കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment
കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st July 2023, 1:57 pm

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന കിങ് ഓഫ് കൊത്ത ഓണം റിലീസായി തിയേറ്ററിൽ എത്തും. ആഗസ്റ്റ് 24ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രം നാന്നൂറിൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്.

പാൻ ഇന്ത്യൻ ചിത്രമായ കിങ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഓ: പ്രതീഷ് ശേഖർ.

Content Highlights: King Of Kotha movie release date