Entertainment news
'അഴകൊത്ത രാജ പുറപ്പെട്ടു വാടാ', പൊളിച്ചടുക്കി ഡബ്സി; കിങ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 23, 04:35 pm
Wednesday, 23rd August 2023, 10:05 pm

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ പ്രൊമോ സോങ് പുറത്ത്. തല്ലുമാലയിലെ മണവാളന്‍ തഗിനും സുലേഖ മന്‍സിലിലെ ഓളം അപ്പിനും ശേഷം ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുഹ്സിന്‍ പരാരിയുടേതാണ് വരികള്‍.

കൊത്ത രാജ എന്ന ഗാനം സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്തിക്കുന്നത്. കിങ് ഓഫ് കൊത്തയിലെ മുഴുവന്‍ ഗാനങ്ങള്‍ക്കൊപ്പം ജുക്ക്‌ബോക്‌സിലാണ് പ്രൊമോ സോങ്ങും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തിലെ റാപ്പ് പോര്‍ഷന്‍ ആലപിച്ച അസല്‍ കോളര്‍ എന്ന റാപ്പറും പ്രൊമോ സോങില്‍ പാടിയിട്ടുണ്ട്.

മുമ്പ് കൊച്ചിയില്‍ വെച്ച് നടന്ന കിങ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഈവന്റില്‍ ഈ ഗാനം ആലപിച്ചിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: King of kotha movie promo song out now