ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കിങ് ഓഫ് കൊത്ത ഇന്ന് റിലീസ് ആയിരിക്കുകയാണ്. കേരളത്തില്‍ ആദ്യത്തെ ഷോ ഏഴു മണി മുതല്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.
ദുബായിലും അമേരിക്കയിലും ചിത്രത്തിന് ഇന്നലെ (ആഗസ്റ്റ് 23) തന്നെ പ്രിമിയര്‍ ഷോകള്‍ ഉണ്ടായിരുന്നു. ദുബായില്‍ നടന്ന പ്രിമിയര്‍ ഷോയില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സിനിമാ ട്രാക്കറായ എ.ബി ജോര്‍ജിന്റെ ട്വീറ്റ് പ്രകാരം കിങ് ഓഫ് കൊത്തക്ക് മികച്ച റിപ്പോര്‍ട്ടാണ് ദുബായില്‍ നടന്ന പ്രിമിയര്‍ ഷോയില്‍ നിന്ന് ലഭിച്ചത്.
Excellent reports for #KingOfKotha from #Dubai premier 🔥👏💃
Only one hour to go for the FDFS 🔥🙏
— AB George (@AbGeorge_) August 24, 2023
ഒപ്പം ഫോറം കേരള ഉള്‍പ്പടെയുള്ള സിനിമാ ട്രാക്കിങ് പേജുകളും കിങ് ഓഫ് കൊത്തക്ക് മികച്ച അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ആവേശത്തോടെയാണ് സിനിമാക്കായി ആരാധകര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.
ചിത്രം വമ്പന്‍ വിജയമാകും എന്ന പ്രതീക്ഷയും നിരവധി ആരാധകര്‍ പങ്കുവെക്കുന്നു. കിങ് ഓഫ് കൊത്തയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തുന്നത്.
ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King of kotha movie inital response from dubai premier show