സോഷ്യല്‍ മീഡിയ കത്തും; കൊത്തയിലെ താരങ്ങളുടെ വരവറിയിച്ച് മോഷന്‍ പോസ്റ്റര്‍; ഒപ്പം ടീസര്‍ റിലീസ് ഡേറ്റും
Film News
സോഷ്യല്‍ മീഡിയ കത്തും; കൊത്തയിലെ താരങ്ങളുടെ വരവറിയിച്ച് മോഷന്‍ പോസ്റ്റര്‍; ഒപ്പം ടീസര്‍ റിലീസ് ഡേറ്റും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd June 2023, 6:22 pm

കിങ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റിനു പിന്നാലെ വമ്പന്‍ അപ്‌ഡേറ്റുകളാണ് കിങ് ഓഫ് കൊത്ത ടീം പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷന്‍ പോസ്റ്ററില്‍ കൊത്തയിലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു.

രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛന്‍ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വട ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

താരനിര കൊണ്ട് സമ്പന്നമായ കിങ് ഓഫ് കൊത്ത ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് ജൂണ്‍ 28ന് ചിത്രത്തിന്റെ ടീസര്‍ റിലീസാകും.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വേഫേറെര്‍ ഫിലിംസ്, പി.ആര്‍.ഒ- പ്രതീഷ് ശേഖര്‍.

Content Highlight: king of kotha motion poster